VARTHA

വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി നല്‍കിയത് 16 ലക്ഷം രൂപ; അയല്‍ക്കാരനായ 17-കാരന്‍ പിടിയില്‍

Published

on



ഇന്‍ഡോര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 16 ലക്ഷം രൂപ തട്ടിയെടുത്ത പതിനേഴുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭാംനിയ സ്വദേശിയെയാണ് ഭാഡ്ഗോണ്ട പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.  സ്വകാര്യവീഡിയോ പകര്‍ത്തി ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയല്‍ക്കാരനാണ് അയല്‍ക്കാരനായ പതിനേഴുകാരന്‍ പെണ്‍കുട്ടിയില്‍നിന്ന് പണം തട്ടിയത്. ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം മാതാപിതാക്കളറിയാതെ പെണ്‍കുട്ടി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം അലമാരയില്‍നിന്ന് പണമെടുക്കുന്നതിനിടെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പിടികൂടിയതോടെയാണ് അയല്‍ക്കാരന്റെ ഭീഷണിയെക്കുറിച്ച് പുറത്തറിഞ്ഞത്. 
പെണ്‍കുട്ടിയുടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ പതിനേഴുകാരന്‍ പല ഘട്ടങ്ങളിലായാണ് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ്  അടുത്തിടെ ഭൂമി വിറ്റതും ഇതിലൂടെ ഒരുപാട് പണം ലഭിച്ചതും പ്രതി അറിഞ്ഞിരുന്നു. ഇക്കാര്യം മനസിലാക്കിയാണ് സ്വകാര്യ വീഡിയോകളുടെ പേരില്‍ ഭീഷണി ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ പലതവണയായി പെണ്‍കുട്ടി പണം നല്‍കി. വീട്ടില്‍നിന്ന് ഏകദേശം 16 ലക്ഷം രൂപയാണ് ആരുമറിയാതെ പെണ്‍കുട്ടി പ്രതിക്ക് നല്‍കിയത്.

അടുത്തിടെ അലമാരയില്‍ സൂക്ഷിച്ച പണത്തില്‍ കുറവുള്ളതായി മാതാപിതാക്കള്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലും ഇവര്‍ക്ക് സംശയമുണ്ടായി. എന്നാല്‍ എങ്ങനെയാണ് പണം മോഷ്ടിക്കുന്നതെന്ന് മാത്രം കണ്ടെത്താനായില്ല.  രണ്ടു ദിവസം മുമ്പ് അലമാരയിലെ ലോക്കറില്‍നിന്ന് ബാക്കിയുള്ള പണമെല്ലാം മാതാപിതാക്കള്‍ 
മറ്റൊരിടത്തേക്ക് മാറ്റി. രണ്ട് ലക്ഷം രൂപ മാത്രം ലോക്കറില്‍വെച്ചു. വീട്ടിലുള്ള ആരെങ്കിലും പണം മോഷ്ടിക്കുന്നുണ്ടോ എന്നറിയാനായിരുന്നു ഈ തുക മാത്രം ലോക്കറില്‍വെച്ചത്. കഴിഞ്ഞ ദിവസം ഇതില്‍നിന്ന് ഒരു ലക്ഷം രൂപ പെണ്‍കുട്ടി മോഷ്ടിക്കുകയും ചെയ്തു. ഈ സമയം മാതാപിതാക്കള്‍ കുട്ടിയെ കൈയോടെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് മകളോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അയല്‍ക്കാരന്റെ ഭീഷണിയെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ 16 ലക്ഷം രൂപ ഇതുവരെ തട്ടിയെടുത്തെന്നും കുട്ടി പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ അയല്‍ക്കാരനായ പതിനേഴുകാരനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തിലെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം, സര്‍വകക്ഷി യോഗം വിളിക്കണം- മതസംഘടനാ നേതാക്കള്‍

അഖില ഭാരതീയ അഖാഡ പരിഷത് തലവന്‍ നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത നിലയില്‍

എം.എല്‍.എമാരും എം.പിയും തൃണമൂലിലേക്ക്; ബംഗാളില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റി ബി.ജെ.പി

പെരുമ്പാവൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച മൂര്‍ഷിദാബാദ് സ്വദേശിക്ക് ജീവപര്യന്തം

കേരളത്തില്‍ ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടു, റിപ്പോര്‍ട്ട് ചെയ്ത ഡെങ്കി വകഭേദം പുതിയതല്ല-ആരോഗ്യമന്ത്രി

മെഡി. കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം, കൈയോടെ പിടികൂടി വിദ്യാര്‍ത്ഥിനികള്‍

തിരുവോണം ബംപര്‍ എറണാകുളം മരട് സ്വദേശി ജയപാലന്

ഇന്ത്യയടെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പാക്കിസ്ഥാന് നല്‍കിയ ആള്‍ അറസ്റ്റില്‍

ആശ്വാസദിനം; കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം

ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം

സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ല: സുപ്രീം കോടതി

മുടി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം 31 കാരന് ദാരുണാന്ത്യം

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്​ത്രക്രിയ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി

രോ​ഗിയായി വേഷം മാറി ആശുപത്രിയിലെത്തിയ ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മര്‍ദ്ദനം

ബാലവിവാഹത്തെ അനുകൂലിച്ച്‌ നിയമ ഭേദഗതി ബില്‍ പാസാക്കി രാജസ്ഥാന്‍

രാജ്യത്ത് ആദ്യത്തെ ഇലക്‌ട്രിക്ക് ഹൈവേ; സൂചനകളുമായി കേന്ദ്ര ഗതാഗത മന്ത്രി

പാലക്കാട് ഐ ഐ ടി കാമ്ബസിനകത്ത് കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച്‌ തുരത്തി

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് എ.​കെ.​ബാ​ല​ന്‍

മഹിളാമന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു

കോവിഡ്: ഇന്ത്യയില്‍ 30,256 പ്രതിദിന രോഗികളും 295 മരണവും

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കം; കോടതി ഉത്തരവുകള്‍ നടപ്പാക്കമെന്ന് ഹൈക്കോടതി

തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ ബൈക്ക് കാട്ടുപന്നിയെ ഇടിച്ച് അപകടം; യുവാവ് മരിച്ചു

നാര്‍ക്കോട്ടിക് ജിഹാദ്: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സമുദായ നേതാക്കളുടെ യോഗം

തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം; മാതാപിതാക്കള്‍ക്കെതിരേ വിജയ് പരാതി നല്‍കി

ചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിയാകും

കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്, 152 മരണം

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുവെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ

ക്യാപ്‌റ്റന് പിന്‍ഗാമിയായി സുഖ്ജിന്തര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാകും

View More