Image

ഐഎന്‍എല്‍ അടി തെരുവില്‍ ; മന്ത്രി പങ്കെടുത്ത യോഗം നടന്നത് നിയമം ലംഘിച്ച്

ജോബിന്‍സ് തോമസ് Published on 25 July, 2021
ഐഎന്‍എല്‍ അടി തെരുവില്‍ ; മന്ത്രി പങ്കെടുത്ത യോഗം നടന്നത് നിയമം ലംഘിച്ച്
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ഐഎന്‍എല്‍ നേതൃയോഗത്തില്‍ അംഗങ്ങള്‍ രണ്ടു വിഭാഗമായി തിരിഞ്ഞ് തമ്മിലടിച്ചു. യോഗഹാളിലനുള്ളിലെ ഉന്തിനും തള്ളിനും ശേഷം പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ ഹോട്ടലിനു മുന്നിലും ഏറ്റുമുട്ടി.

സംഘര്‍ഷങ്ങള്‍ക്കിടെ അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തിയാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ഹോട്ടലിന് പുറത്തെത്തിച്ചത്. ഐഎന്‍എല്‍ യോഗത്തിലെ അടി മന്ത്രിക്കും ഒപ്പം എല്‍ഡിഎഫിനും കനത്ത നാണക്കേടായി. കൊച്ചിയില്‍ കോവിഡ് പ്രോട്ടോക്കോളും പോലീസിന്റെ മുന്നറിയിപ്പും മറികടന്നാണ് യോഗം നടന്നത്. 

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുസ്ലീംലീഗുമായി ബന്ധം പുലര്‍ത്തുന്നു എന്നതാണ് പാര്‍ട്ടിയിലെ പ്രധാന പ്രശ്‌നം. ഒപ്പം പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് മന്ത്രിയുടെ തീരുമാനങ്ങളെന്നും മറുവിഭാഗം ആരോപിക്കുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിലും അപാകതകളുണ്ടെന്നാണ് വിമര്‍ശനം. 

പാര്‍ട്ടിയില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രണ്ടുതട്ടിലാണെന്നതും അണികളിലെ വിഭാഗിയയ്ക്ക് കാരണമാകുന്നു. സംഭവത്തില്‍ സിപിഎം നേരത്തെ ഐഎന്‍എല്ലിന് താക്കീത് നല്‍കിയിരുന്നു. ഇന്നത്തെ സംഭവത്തില്‍ മന്ത്രിയൊഴികെ മറ്റു നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക