Image

വോട്ടിന് നോട്ട് ; തെലങ്കാന എംപിയ്ക്ക് തടവു ശിക്ഷ

ജോബിന്‍സ് തോമസ് Published on 25 July, 2021
വോട്ടിന് നോട്ട് ; തെലങ്കാന എംപിയ്ക്ക് തടവു ശിക്ഷ
പണം നല്‍കി വോട്ടു വാങ്ങിയെന്ന പരാതിയില്‍ തെലങ്കാനയില്‍ നിന്നുള്ള എംപി കവിത മാലോത് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കവിതയ്ക്ക് ആറുമാസം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സിറ്റിംഗ് എംപിയ്‌ക്കെതിരെ അത്യപൂര്‍വ്വമായാണ് ഇത്തരമൊരു നടപടിയുണ്ടാവുന്നത്. എപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക സെഷന്‍സ് കോടതിയുടേയാണ് വിധി. 

കേസില്‍ ജാമ്യം ലഭിച്ച കവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. തെലങ്കാനയിലെ മഹബൂബാബാദില്‍ നിന്നുള്ള എംപിയാണ് കവിത. 2019 ലെ തെരഞ്ഞെടുപ്പില്‍ കവിതയുടെ സഹായി ഷൗക്കത്തലി വോട്ടര്‍മാര്‍ക്ക് 500 രൂപ വീതം നല്‍കിയെന്നാണ് ആരോപണം.  റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനവയിലാണ് ഇതു പിടിക്കപ്പെട്ടത്. 

കവിത പറഞ്ഞിട്ടാണ് വോട്ട് പിടിക്കാന്‍ പണം നല്‍കിയതെന്ന് ഷൗക്കത്തലി സമ്മതിച്ചതോടെ കവിതയെ രണ്ടാം പ്രതിയാത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കൃത്യമായ തെളിവുകള്‍ പോലീസ് ഹാജരാക്കിയതോടെയാണ് ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞതും ശിക്ഷ വിധിക്കപ്പെട്ടതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക