Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 4 പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

Published on 25 July, 2021
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 4 പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍.കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. അയ്യന്തോളിലെ ഒരു ഫ്ളാറ്റില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പ് പുറത്തായതോടെ ഇവര്‍ ഒളിവിലായിരുന്നു.

പ്രതികള്‍ ഏറെ ദിവസമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വൈകീട്ടോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

ബിജു കരീം ബാങ്കിന്റെ മാനേജരായിരുന്നു. സുനില്‍ കുമാര്‍ സെക്രട്ടറിയും ജില്‍സ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ് അക്കൗണ്ടന്റും ബിജോയ് കമ്മീഷന്‍ ഏജന്റുമായിരുന്നു. ബിജു കരീമും, ബിജോയുമാണ് തട്ടിപ്പിന്‍്റെ മുഖ്യ ആസൂത്രകരെന്നാണ് കരുതിന്നത്. ഇനി രണ്ട് പേര്‍ കൂടി കേസില്‍ പിടിയിലാകാനുണ്ട്.

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തല്‍.300 കോടിയിലധികം രൂപയുടെ ക്രമക്കേടും ബാങ്കില്‍ നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 46 പേരുടെ പേരുടെ ആധാരത്തില്‍ എടുത്ത വായ്പ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നതടക്കമുള്ള തട്ടിപ്പുകളാണ് കണ്ടെത്തിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക