Image

അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി

Published on 25 July, 2021
അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി
അബുദാബി : അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനാണ് യൂസഫലി.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ അബ്ദുള്‍ മുഹമ്മദ് അല്‍ മസ്‌റോയിയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള സ്ഥാപനമാണ് അബുദാബി ചേംബര്‍.

അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബറെന്നും ഏറെ അഭിമാനത്തോടെയും വിനയത്തോടെയുമാണ് അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായുള്ള നിയമനത്തെ കാണുന്നതെന്നും എം.എ.യൂസഫലി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക