Image

കുവൈറ്റില്‍ മലയാളി യുഎസ് എംബസി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

Published on 25 July, 2021
കുവൈറ്റില്‍ മലയാളി യുഎസ് എംബസി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി
കുവൈറ്റ് സിറ്റി : കുവൈത്തിലെ യുഎസ് എംബസി സുരക്ഷാ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ബയാന്‍ പ്രദേശത്തെ യുഎസ് എംബസി കെട്ടിടത്തിലെ ബാത്ത്‌റൂമിനുള്ളില്‍ സ്വയം വെടിവെച്ചു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . കയ്യില്‍ പിസ്റ്റല്‍ ഉണ്ടായിരുന്നു.

പാലക്കാട്ടുകാരനായ 44 വയസ്സുള്ള ജഗദിഷ് ആണ് ജീവനൊടുക്കിയത്. ഇരുപതുവര്‍ഷത്തോളമായി ഇദ്ദേഹം കുവൈത്തിലാണ്. മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക