Image

ബാബാ രാംദേവിനെതിരായ ഡോക്ടര്‍മാരുടെ ഹര്‍ജി: ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും .

Published on 25 July, 2021
ബാബാ രാംദേവിനെതിരായ ഡോക്ടര്‍മാരുടെ ഹര്‍ജി: ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും .


ന്യൂ ഡല്‍ഹി: അലോപ്പതി മരുന്നുകളെ സംബന്ധിച്ച് ബാബാ രാംദേവ് നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. രാംദേവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സംഘടനാ കൗണ്‍സിലിനോട് കോടതി ആവശ്യപ്പെട്ടു.  ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടേഴ്സ് റെസിഡന്റ് അസോസിയേഷനടക്കം ആറ് സംഘടനകളാണ് ഹര്‍ജി നല്‍കിയത്.

കോവിഡ് ബാധിച്ച നിരവധി ആളുകളുടെ മരണത്തിനിടയാക്കിയത് അലോപ്പതി മരുന്നുകളാണെന്നും ആ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുമാണെന്നുള്ള പ്രചാരണം നടത്തിയെന്നാണ് രാംദേവിനെതിരെയുള്ള ആരോപണം.  അലോപ്പതി ചികിത്സ സംബന്ധിച്ചും കോവിഡ് വാക്സിനുകളുടെ കാര്യക്ഷമതയെക്കുറിച്ചും സാധാരണക്കാരുടെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ പാകാന്‍ രാംദേവിന്റെ പ്രസ്താവനകള്‍ ഇടയാക്കിയെന്ന് സംഘടനകള്‍ ഹര്‍ജിയില്‍ ആരോപിച്ചു. സ്വാധീനമുള്ള വ്യക്തിയായതു കൊണ്ടു തന്നെ രാംദേവിന്റെ വാക്കുകള്‍ നിരവധിയാളുകള്‍ അലോപ്പതി ചികിത്സയോട് മുഖം തിരിക്കാന്‍ കാരണമാകുമെന്നും ഡോക്ടര്‍മാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക