Image

യു.കെ.യില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി; 16 പുതിയ കേസുകള്‍

Published on 25 July, 2021
യു.കെ.യില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി; 16 പുതിയ കേസുകള്‍


ലണ്ടന്‍: ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെയിലും റിപ്പോര്‍ട്ട് ചെയ്തു.പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ബി.1.621. എന്നാണ് ഇതിന് നല്‍കിയ പേര്. ഇതിനെതിരേ വാക്സിന്‍ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക