Image

ജി. സുധാകരനെതിരേ കമ്മീഷനുമുന്നില്‍ പരാതി നല്‍കിയവരില്‍ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും

Published on 25 July, 2021
ജി. സുധാകരനെതിരേ കമ്മീഷനുമുന്നില്‍ പരാതി നല്‍കിയവരില്‍ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും


ആലപ്പുഴ: മുന്‍ മന്ത്രി ജി. സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാര്‍ട്ടി കമ്മീഷനു മുമ്പാകെ പരാതി പ്രളയം. അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും കമ്മീഷനു മുന്നില്‍ പരാതിയയെത്തിയെന്നാണ് വിവരം. മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം അടക്കം പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.

സുധാകരന്‍ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നുമാണ് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും തെളിവുകളും കമ്മീഷനു മുന്നില്‍ ഇദ്ദേഹം ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. 

അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മീഷന്‍ അന്വേഷിക്കുന്നത്. ജി. സുധാകരനെതിരേ സ്ഥലം എം.എല്‍.എ. എച്ച്. സലാം അടക്കമുള്ള നേതാക്കളുടെ പരാതികളാണ് അന്വേഷണത്തിലേക്ക് എത്തിയത്. ജി. സുധാകരന്‍ തനിക്ക് പറയാനുള്ള 
കാര്യങ്ങള്‍ എഴുതി തയ്യാറാക്കി കഴിഞ്ഞ ദിവസം കമ്മീഷനു കൈമാറിയിരുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക