Image

പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

ജോബിന്‍സ് തോമസ് Published on 26 July, 2021
പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു നീങ്ങവെ അപ്രതീക്ഷിത നിലപാടുമായി ബംഗാള്‍ സര്‍ക്കാര്‍. വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 

സുപ്രീം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍, ബംഗാള്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. കേന്ദ്രത്തിനെതിരായ ശക്തമായി നീക്കം കൂടിയാണ് ഇപ്പോള്‍ മമത സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. 

കേന്ദ്രസര്‍ക്കാര്‍ പെഗാസസ് സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് നിരവധി പ്രമുഖരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് പ്രതപക്ഷ പാര്‍ട്ടികളുടെ ആവശ്യം എന്നാല്‍ ആരോപണം നിഷേധിച്ച സര്‍ക്കാര്‍ ഇതുവരെ യാതൊരുവിധ അന്വേഷണത്തിനും സമ്മതം മൂളിയിട്ടില്ല. 

ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിനെതിരെ ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച് മമത സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ പേരുടെ ഫോണ്‍ കോളുകല്‍ ചോര്‍ത്തിയെന്ന വിവിരങ്ങളാണ് മാധ്യമങ്ങള്‍ ഓരോ ദിവസവും പുറത്തു വിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക