Image

പാലക്കാട് വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയെന്ന് കുടുംബം

Published on 26 July, 2021
പാലക്കാട് വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയെന്ന് കുടുംബം
പാലക്കാട് : പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ തോട്ടുമുളമ്ബ് സ്വദേശി കണ്ണന്‍കുട്ടി (56) ആണ് മരിച്ചത്. വട്ടിപ്പളിശ സംഘത്തിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറഞ്ഞു.

വീടിന്‍റെ ഉമ്മറത്ത് ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണന്‍കുട്ടിക്ക് അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു. സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. ഇരുകൂട്ടരും വീട്ടില്‍ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സഹോദരി ഭര്‍ത്താവ് പറഞ്ഞു.

പാലക്കാട് ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്ന് രണ്ടാമത്തെ കര്‍ഷകനാണ് ജീവനൊടുക്കുന്നത്. മൂന്ന് ദിവസം മുമ്ബ് വള‌ളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക