Image

'കോര്‍ബിവാക്‌സ്' മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് ; സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങും

Published on 26 July, 2021
'കോര്‍ബിവാക്‌സ്' മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് ; സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങും
ന്യൂഡല്‍ഹി: രാജ്യത്തെ എറ്റവും പുതിയ കോവിഡ് പ്രതിരോധ വാക്‌സിനായ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. ഹൈദരാബാദ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ‘ബയോളജിക്കല്‍ ഇ’യാണ് വാക്‌സിന്റെ ഉത്പ്പാദനച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.

എന്നാല്‍ ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളില്‍ വിജയം കണ്ട കോര്‍ബിവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ് .

സര്‍ക്കാരിന്റെ ബയോടെക്‌നോളജി വിഭാഗം ബയോളജിക്കല്‍ ഇ -യുമായി സഹകരിച്ച്‌ ഗവേഷണ പദ്ധതികള്‍ നടത്തും. ഏതാണ്ട് നൂറു കോടി രൂപയുടെ സാമ്ബത്തിക സഹായം ഗ്രാന്റിനത്തില്‍ കമ്ബനിക്ക് ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക