Image

വെള്ളത്തിൽ മുങ്ങിയ ബസിന് മുകളില്‍ ഒമ്പത് ലക്ഷം രൂപയും കൈയിൽ പിടിച്ച് രന്‍ജീത് രാജെ ഇരുന്നത് ഏഴ് മണിക്കൂര്‍!

Published on 26 July, 2021
വെള്ളത്തിൽ മുങ്ങിയ ബസിന് മുകളില്‍ ഒമ്പത് ലക്ഷം രൂപയും കൈയിൽ പിടിച്ച് രന്‍ജീത് രാജെ ഇരുന്നത്  ഏഴ് മണിക്കൂര്‍!
റായ്ഘട്ട്: വെള്ളത്തിൽ മുങ്ങിയ ബസിന് മുകളില്‍ ഒമ്പത് ലക്ഷം രൂപയുമായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍  ഇരുന്നത് ഏഴ് മണിക്കൂർ . മഹാരാഷ്ട്രയിലാണ് സംഭവം .  

റായ്ഘട്ട് ജില്ലയിലെ ചിപ്‌ലന്‍ ഡിപ്പോ മാനേജരായ രന്‍ജീത് രാജെ ശിര്‍കെയാണ് ഏഴു മണിക്കൂര്‍ ബസിന് മുകളില്‍ കഴിഞ്ഞത്. വെള്ളം കയറാത്ത ഒരേയൊരു സ്ഥലമായതിനാലാണ് ബസിന് മുകളില്‍ കയറാന്‍ തീരുമാനിച്ചതെന്ന് രന്‍ജീത് പറയുന്നു.

'മിനിറ്റുവച്ച്‌ വെള്ളം ഉയര്‍ന്നുവരികയായിരുന്നു. പണം ഓഫീസില്‍ സൂക്ഷിച്ചിരുന്നെങ്കില്‍ ഒഴുകിപ്പോയെനെ. എനിക്കതിന്റെ ഉത്തരവാദിത്തമുണ്ട്. പണം സംരക്ഷിക്കുക എന്നത് എന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്' -രന്‍ജീത് പറയുന്നു. ബസിന് മുകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ട ദിവസം വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിനൊപ്പം മറ്റു ചില ജീവനക്കാരും ബസിനു മുകളില്‍ അഭയം തേടിയിരുന്നു. പിന്നീട് മറ്റൊരു സുരക്ഷിത താവളത്തിലേക്ക് മാറിയ ഇവര്‍, പണം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലേക്ക് കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക