news-updates

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ്

Published

on

ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായി തിരിച്ചെത്തിയ മീരാബായി ചാനുന് ഉജ്ജ്വല വരവേല്‍പ്പ്. മീരാബായിയെ മണിപ്പൂര്‍ എഎസ്പി പദവി നല്‍കി ആദരിക്കുമെന്ന് അറിയിച്ചു. മണിക്കൂര്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
**********
ടോക്കിയോ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെളളിമെഡല്‍ നേടിയ മീരാബായി ചാനുവിന്റെ വെള്ളിമെഡല്‍ സ്വര്‍ണ്ണ മെഡല്‍ ആയി മാറാന്‍ സാധ്യത. സ്വര്‍ണ്ണം നേടിയ ചൈനയുടെ  താരം ഹൗ ഷിഹോയ്ക്ക് വീണ്ടും ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതോടെയാണ് ഇന്ത്യക്ക് പ്രതീക്ഷയേറിയത്. ആദ്യ പരിശോധനയ്ക്ക് ശേഷം ചൈനീസ് താരത്തോട് ടോക്കിയോയില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 
**************************
കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിന്റെ ആഘോഷവേദിയിലായിരുന്നു രാജി പ്രഖ്യാപനം. വികാരാധീനനായായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗം. പ്രസംഗത്തിനിടെ യെദ്യൂരപ്പ വിതുമ്പി കരഞ്ഞു. സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കര്‍ണ്ണാടക ബിജെപിയിലെ യെദ്യൂരപ്പയുഗം അവസാനിപ്പിക്കാന്‍ വിമത നേതാക്കള്‍ നടത്തിയ ശ്രമത്തിന് ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് യെദ്യൂരപ്പ രാജിവച്ചത്. 
*********************************
കേരളത്തിലെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. ഇന്ന് 11,586 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10.59 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 109382 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 135 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
*****************************************
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തനപുരം അടക്കം പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു. ചില ജില്ലകളില്‍ കോവാക്‌സിന്‍ ലഭ്യമാണെങ്കിലും കോവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമല്ല. അടുത്തമാസം കേരളത്തിന് 60,00,000 ഡോസ് വാക്‌സിന്‍ ആവശ്യമായി വരുമെന്നും കേന്ദ്രത്തോട് നിരന്തരം വാക്‌സിന്‍ ആവശ്യപ്പെടുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 45 വയസ്സിന് മുകളിലുള്ളവരില്‍ 76 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 35 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളും ഇതിനകം നല്‍കിയതായും കേരളത്തിലെ വാക്‌സിനേഷന്‍ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. 
***********************************
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കൊടകരയിലെ കള്ളപ്പണമിടപാടില്‍ ബിജെപി പ്രവര്‍ത്തകന്‍ ധര്‍മ്മരാജനാണ് മുഖ്യപ്രതിയെന്നും ഇദ്ദേഹവും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി നല്ല അടുപ്പമാണുള്ളതെന്നും പണം വന്നതെന്തിനാണെന്ന് സുരേന്ദ്രനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സൂത്രധാരന്‍ സാക്ഷിയാകുന്ന സൂത്രം മാത്രമേ പോലീസിന് അറിയുള്ളുവെന്നും ഇത് ഇങ്ങനെയെ അവസാനിക്കൂ എന്ന് അറിയാമായിരുന്നുവെന്നും റോജി എം ജോണ്‍ അടിയന്തര പ്രമേയത്തില്‍ ആരോപിച്ചു.
************************************
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, കല്‍ക്കട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരടങ്ങിയ കമ്മീഷനെ ഇതിനായി നിയോഗിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജിയുടെ പേരും ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
*********************************
അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയേയും കുഞ്ഞിനേയും തിരികെയെത്തിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. നിമിഷയുടെ അമ്മ ബിന്ദുവാണ് ഈ ആവശ്യം ഉന്നയിച്ച്  കോടതിയെ സമീപിച്ചത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ഇവരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ സജീവം ; ഗ്രൂപ്പുകള്‍ക്കും പരിഗണന

മോശം കാലാവസ്ഥ ; കണ്ണൂരും മംഗലാപുരത്തും ഇറക്കേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

ഇന്ധനവില മുന്നോട്ട് തന്നെ ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

റോമിലേയ്ക്ക് പോകാന്‍ മമതയ്ക്ക് അനുമതിയില്ല ; പ്രതിഷേധിച്ച് തൃണമൂല്‍

മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ താലിബാന്‍

മൃതദേഹങ്ങള്‍ ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം ; ഇത് ക്രൂരതയുടെ താലിബാന്‍ മുഖം

പാകിസ്ഥാനെ വിറപ്പിച്ച് യുഎന്നിലെ ഇന്ത്യയുടെ പെണ്‍പുലി ; ആരാണ് ഈ സ്‌നേഹ

അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്; യുഎന്‍ പൊതുസഭയില്‍ മോദി

നാര്‍ക്കോട്ടിക് ജിഹാദ്: കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം; ബിഷപ് കല്ലറങ്ങാട്ട് മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‌സില്‍

ഏഴ് പേര്‍ക്ക് പുതുജീവനേകി നേവിസ് മറഞ്ഞു

അവാർഡ് അഹിതങ്ങളും അ - വിഹിതങ്ങളും സാഹിത്യ അക്കാദമിയുടെ നേർക്കും : ആൻസി സാജൻ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ കലാപക്കൊടി

രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യക്ക് ബൈഡന്റെ പിന്തുണ

നാര്‍ക്കോട്ടിക് ജിഹാദ് ; സിപിഎമ്മിന്റെ മലക്കം മറിച്ചില്‍

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇനി യോഗം വേണ്ടെന്ന് സിപിഎം

പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ ഓഹരി വിപണി

ആംബുലന്‍സ് അപകടത്തില്‍ പെട്ട് കോവിഡ് രോഗി മരിച്ചു

പിങ്ക് പോലീസ് വിചാരണ ; എട്ടു വയസ്സുകാരിയും കുടുംബവും കടുത്ത സമരത്തിലേയ്ക്ക്

കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ 'ഭാഗ്യം ' പരീക്ഷിക്കാന്‍ മുന്നണികള്‍

രോഹിണി കോടതി ആക്രമണം ; ആശങ്കയറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

ആഞ്ഞടിച്ച് സുധാകരന്‍ ; സിപിഎമ്മിന്റേത് ജീര്‍ണ്ണിച്ച രാഷ്ട്രീയം

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

പയ്യന്നൂരിലെ സുനീഷയുടെ മരണം ഭര്‍തൃപിതാവ് അറസ്റ്റില്‍

മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണം സിബിഐ കേസെടുത്തു

അഭ്യൂഹങ്ങള്‍ തള്ളി വത്സന്‍ തില്ലങ്കേരി ; സജീവ രാഷ്ട്രീയത്തിലേയ്ക്കില്ല

വ്യവസായ സൗഹൃദമെന്ന് മന്ത്രി ; പള്ളിയില്‍ പോയി പറയാന്‍ ബ്രാഞ്ച് സെക്രട്ടറി

ബത്തേരി കോഴക്കേസ് ;കെ . സുരേന്ദ്രന് തിരിച്ചടി

ഗൂഢാലോചന കേസ് ; സിബി മാത്യൂസ് ഹൈക്കോടതിയില്‍

View More