Image

വെള്ളിത്തിളക്കവുമായി മീരാഭായ് ചാനു മടങ്ങിയെത്തി; ഊഷ്മള സ്വീകരണമൊരുക്കി അധികൃതര്‍

Published on 26 July, 2021
വെള്ളിത്തിളക്കവുമായി മീരാഭായ് ചാനു മടങ്ങിയെത്തി; ഊഷ്മള സ്വീകരണമൊരുക്കി അധികൃതര്‍

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ രാജ്യത്തിനു വെള്ളി മെഡല്‍ സമ്മാനിച്ച മീരാഭായ് ചാനു തിങ്കളാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തി. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന അവര്‍ക്ക് അധികൃതര്‍ വന്‍ സ്വീകരണം നല്‍കി.

ഭാരത് മാതാ കീ ജയ് വിളികളോടെയാണ് വിമാനത്താവളത്തില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികൃതരടക്കമുള്ളവര്‍ അവരെ വരവേറ്റത്. 
വന്‍ സുരക്ഷാ സന്നാഹമാണ് ചാനുവിന് ഒരുക്കിയത്. തിരികെ എത്തിയതില്‍ സന്തോഷമുണ്ടെന്നും സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദിയുണ്ടെന്നും പിന്നീട് ചാനു ട്വീറ്റു ചെയ്തു.    

49 കിലോ വിഭാഗത്തില്‍ ഈ മണിപ്പൂരുകാരി ആകെ ഉയര്‍ത്തിയത് 202 കിലോ ഭാരമാണ്. 21 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ കിട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക