Image

രമ്യ ഹരിദാസ് സംഭവം ; ബല്‍റാം ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കേസ്

ജോബിന്‍സ് തോമസ് Published on 27 July, 2021
രമ്യ ഹരിദാസ് സംഭവം ; ബല്‍റാം ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കേസ്
പാലക്കാട്ടെ ഹോട്ടലില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യഹരിദാസ് എംപിയും മുന്‍ തൃത്താല എംഎല്‍എ വി.ടി. ബല്‍റാമും ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ കയറിയ വിഷയം ഏറെ വിവാദമായിരിക്കെ ബല്‍റാം അടക്കം എംപിയ്‌ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് യുവാവ് കസബ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആക്രമിക്കല്‍ ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. 

പാളയം പ്രദീപ് , റിയാസ് മുക്കോളി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. എന്നാല്‍ പാഴ്‌സല്‍ വാങ്ങാന്‍ വന്നതാണെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറി ഇരുന്നതെന്നുമായിരുന്നു രമ്യ ഹരിദാസ് എംപിയുടെ വിശദീകരണം. 

ഇവരെ ചോദ്യം ചെയ്ത യുവാവ് സംഭവത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ശക്തമായ വാക്‌പോരിനാണ് വഴി വെച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക