Image

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

Published on 27 July, 2021
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നിന്നും ട്രാഫിക് പോയിന്റുകളില്‍ നിന്നും ഭിക്ഷാടകരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.

ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം. ദാരിദ്ര്യമില്ലാത്തവര്‍ ഭിക്ഷ യാചിക്കില്ലെന്നും സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സാമൂഹിക സാമ്ബത്തിക പ്രശ്‌നമൊന്നും കോടതിയുടെ ഉത്തരവ് കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ഭിക്ഷാടകരുടെ പുനരധിവാസമാണ് വേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ദില്ലി സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ഭിക്ഷാടകരുടെ വാക്‌സിനേഷനില്‍ നിലപാട് അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

പൊതുതാത്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം പരിഗണിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക