Image

ജീന്‍സ് ധരിച്ചതിന് പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ തള്ളി

ജോബിന്‍സ് തോമസ് Published on 27 July, 2021
ജീന്‍സ് ധരിച്ചതിന് പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ തള്ളി
രാജ്യത്തിന് നാണക്കേടായി വീണ്ടും ഒരു കൊലപാതകം. ഉത്തര്‍പ്രദേശിലാണ് സംഭവം. ജീന്‍സ് ധരിച്ചതിനാണ് പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ തള്ളിയത്. കുട്ടിയുടെ മുത്തച്ഛ
നും കൂട്ടരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പതിനേഴുകാരിയായ നേഹ  ഒരു ദിവസം മതാചാര പ്രകാരമുള്ള വ്രതത്തിലായിരുന്നു. വ്രതം അവസാനിപ്പിക്കാനായി നടത്തിയ പൂജാ ചടങ്ങുകള്‍ക്ക് ജീന്‍സ് ധരിച്ചെത്തിയത് മുത്തച്ഛനെ പ്രകേപിപ്പിക്കുകയായിരുന്നു

ഉടന്‍ വസ്ത്രം മാറണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചു അമ്മ ശകുന്തളാ ദേവി മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പെണ്‍കുട്ടി ബോധം കെട്ടു വീണപ്പോള്‍ ആശുപത്രിയിലേയ്‌ക്കെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി. അമ്മ ശകുന്തളാദേവിയെ കൂടെ ചെല്ലാന്‍ ഇവര്‍ അനുവദിച്ചില്ല. 

ഇക്കാര്യം ശകുന്തളാദേവി സ്വന്തം വീട്ടില്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ഇവരുടെ വീട്ടുകാര്‍ ജില്ലാ ആശുപത്രിയിലെത്തി അന്വേഷിച്ചെങ്കിലും അവിടെ നേഹയെ എത്തിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അടുത്ത ദിവസം ഗാണ്ഡക് നദിക്ക് കുറുകെയുള്ള പാളത്തില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലേയ്ക്കുള്ള വഴിയേ പെണ്‍കുട്ടി മരിച്ചതായി കണ്ട ബന്ധുക്കള്‍ പാലത്തില്‍ നിന്നും കുട്ടിയെ വലിച്ചെറിഞ്ഞതാണെന്നും അപ്പോള്‍ പാലത്തില്‍ കുടുങ്ങിയതാണെന്നും പോലീസ് പറയുന്നു.

സംഭവത്തില്‍ ഓട്ടോ ഡ്രൈവറടക്കം നാല് പേരെ കസ്റ്റഡിയലെടുക്കുകയും നേഹയുടെ അമ്മായിമാര്‍ അടക്കമുള്ള ബന്ധുക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക