Image

സിംഗിള്‍സില്‍ പോരട്ടമവസാനിപ്പിച്ച് നിഖില്‍കുമാര്‍

ജോബിന്‍സ് തോമസ് Published on 27 July, 2021
സിംഗിള്‍സില്‍ പോരട്ടമവസാനിപ്പിച്ച് നിഖില്‍കുമാര്‍
അമേരിക്കയ്ക്ക് വേണ്ടി 18-ാം വയസ്സില്‍ ഒളിംപിക്‌സ് വേദിയില്‍ മാറ്റുരച്ച് കേരളത്തിന്റെ അഭിമാനമായ മലയാളി താരം നിഖില്‍ കുമാര്‍ ടേബില്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിന്നും പുറത്തായി. ആദ്യ രണ്ട് റൗണ്ടുകളില്‍ വിജയിച്ച നിഖില്‍ കുമാര്‍ മൂന്നാം റൗണ്ടില്‍ സ്വീഡിഷ് താരം ആന്റണ്‍ കാല്‍ബെര്‍ഗിനോടാണ് പരാജയപ്പെട്ടത്.

ഏഴ് ഗെയിമുകളില്‍ ആദ്യ നാലെണ്ണത്തിലും തികഞ്ഞ ആധിപത്യത്തോടെയാണ് നിഖില്‍ കുമാറിനെ കാള്‍ബെര്‍ഗ് പരാജയപ്പെടുത്തിയത്.  (11-7, 11-5, 11-6, 11-5) എന്നിങ്ങനെയായിരുന്നു പോയിന്റ് നില. ഞായറാഴ്ച വൈകിട്ട് ടോക്കിയോ മെട്രോപോളീറ്റന്‍ ജിംനേഷ്യത്തില്‍ വച്ചായിരുന്നു മത്സരം നടന്നത്.

സിംഗിള്‍സിലെ മത്സരം അവസാനിച്ചെങ്കിലും ടേബില്‍ ടെന്നീസ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഓഗസ്റ്റ് ഒന്നിന് അമേരിക്കയും സ്വീഡനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നിഖിലും കാല്‍ബെര്‍ഗും വീണ്ടും നേര്‍ക്കുനേര്‍ വരും. 

കണ്ണൂരിലെ നരിക്കാംവള്ളി സ്വദേശി  ശശികുമാറിന്റെയും ബീന നമ്പ്യാരുടെയും  പുത്രനാണ്.  ഇരുവരും കാലിഫോര്‍ണിയയില്‍ സോഫ്‌ട്വെയര്‍ എഞ്ചിനിയര്‍മാരാണ് 2013 മുതല്‍ ടേബിള്‍ ടെന്നീസില്‍ സജീവമായ നിഖില്‍ ഇതിനകം തന്നെ അമേരിക്കന്‍ ടേബിള്‍ ടെന്നീസില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞ താരമാണ്. 

2019 മുതല്‍ പാന്‍ അമേരിക്കന്‍ ഗെയിമില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായ നിഖില്‍ 2020 ലെ ഐടിടിഎഫ് പോര്‍ച്ചുഗല്‍ ഓപ്പണില്‍ വെങ്കലമെഡലും കരസ്ഥമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക