Image

അസം - മിസോറാം അതിര്‍ത്തി സംഘര്‍ഷo ; അമിത്​ ഷായെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

Published on 27 July, 2021
അസം - മിസോറാം അതിര്‍ത്തി സംഘര്‍ഷo ; അമിത്​ ഷായെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അസം – മിസോറാം അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി രംഗത്ത് . ജന ജീവിതത്തില്‍ വിദ്വേഷവും അവിശ്വാസവും കുത്തിനിറച്ച്‌​ അദ്ദേഹം രാജ്യത്തെ പരാജയപ്പെടുത്തിയെന്നും ഇന്ത്യ നിലവില്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു .

അസം-മിസോറാം അതിര്‍ത്തിയിലുണ്ടായ വ്യാപക സംഘര്‍ഷത്തില്‍ ആറ്​ അസം പൊലീസുകാരാണ്​ കൊല്ലപ്പെട്ടത്​. ഏറ്റുമുട്ടലില്‍ 50 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഭീതിയും ഞെട്ടലും ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ്​ വിവരം പുറത്തുവിട്ടത്​.

സംഭവത്തില്‍ മിസോറാം മുഖ്യമന്ത്രി സോറംതംഗ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടല്‍ തേടിയിരുന്നു. അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായും അസമിലെ കാച്ചാര്‍ ജില്ലക്കും മിസോറാമിലെ കോലാസിബ് ജില്ലക്കും സമീപം വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കന്‍ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങില്‍ സന്ദര്‍ശിച്ച്‌ രണ്ട് ദിവസത്തിന് ശേഷമാണ് അക്രമം നടന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക