Image

കൂടുതല്‍ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായ ഇടുക്കി രൂപതയും

Published on 28 July, 2021
കൂടുതല്‍ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായ ഇടുക്കി രൂപതയും
ഇടുക്കി: മക്കളുടെ എണ്ണം കൂടിയാല്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഇടുക്കി രൂപതയ്ക്ക് കീഴിലെ വിദ്യാലയം. കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂളിലാണ് രണ്ട് മക്കളില്‍ കൂടുതലുള്ള കുടുംബത്തിന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസ്. നാലാമത്തേത് മുതലുള്ള കുട്ടികള്‍ക്ക് സൗജന്യ പഠനം. ഇടുക്കി രൂപതാ മെത്രാനായിരുന്ന അന്തരിച്ച ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പേരിലാണ് സ്‌കോളര്‍ഷിപ്പ്. ഈ വര്‍ഷം മുതല്‍ ആനുകൂല്യം ലഭിക്കും. കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിയുടെ തുടര്‍ച്ചയാണ് തീരുമാനമെന്ന് സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

അണു കുടുംബങ്ങളിലെ കുട്ടികള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കുട്ടികള്‍ കൂടുതലുള്ള കുടുംബമാണ് മികച്ച സമൂഹത്തിനാവശ്യം. രൂപതയിലെ മറ്റ് സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കാവുന്നതാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക