Image

കേരളത്തില്‍ അഞ്ചു പേര്‍ക്ക് കൂടി സിക്ക, ആകെ 56 പേര്‍ക്ക് രോഗം

Published on 28 July, 2021
കേരളത്തില്‍ അഞ്ചു പേര്‍ക്ക് കൂടി സിക്ക, ആകെ 56 പേര്‍ക്ക് രോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു പേര്‍ കൂടി സിക്ക ബാധിതരായി. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26),പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 56 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗികളായുള്ള എട്ടുപേരും വീട്ടിലാണ്. ഇവരാരും ഗര്‍ഭിണികളല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക