Image

നിയമസഭാ കയ്യാങ്കളി ; സര്‍ക്കാരിന് കനത്ത തിരിച്ചടി

ജോബിന്‍സ് തോമസ് Published on 28 July, 2021
നിയമസഭാ കയ്യാങ്കളി ;  സര്‍ക്കാരിന് കനത്ത തിരിച്ചടി
നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. കേസ് പിന്‍വലിക്കാനാവില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ളവര്‍  വിചാരണ നേരിടണമെന്നും സുപ്രീം കോടതി പറഞ്ഞു. നിയമസഭാ പരിരക്ഷ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്നും ജനപ്രതിനിധികള്‍ക്ക് എപ്പോഴും പരിരക്ഷ അവകാശപ്പെടാനാവില്ലെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 

കോസില്‍ വാദം കേട്ട സമയത്തും രൂക്ഷ വിമര്‍ശനമായിരുന്നു സുപ്രീം കോടതി സര്‍ക്കാരിനെതിരെ നടത്തിയത്. കേസ് അവസാനിക്കുന്നതില്‍ എന്ത് പൊതു താത്പര്യമാണുള്ളതെന്നായിരുന്നു അന്ന് കോടതി ചോദിച്ചത്. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇപി ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരടക്കം ആറ് മുന്‍ എംഎല്‍എമാരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. 

2015 ലായിരുന്നു സംഭവം. അന്ന് ബാര്‍ കോഴ ആരോപണ വിധേയനായ ധനകാര്യമന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെ എതിര്‍ക്കാന്‍ സഭയ്ക്കുള്ളില്‍ പ്രതിപക്ഷം നടത്തിയ ശ്രമങ്ങളായിരുന്നു കയ്യാങ്കളിയില്‍ കലാശിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ കേ,സ് എടുക്കാനാവില്ലെന്നും അംഗങ്ങളുടെ പ്രതിഷേധം മാത്രമാണ് നിയമസഭയില്‍ നടന്നതെന്നും പ്രതിഷേധിക്കാനുള്ള അവകാശം തടയരുതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം .എന്നാല്‍ ഇത് കോടതി തള്ളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക