Image

കേരളത്തില്‍ ചെറുകിട സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനില്ല

ജോബിന്‍സ് തോമസ് Published on 28 July, 2021
കേരളത്തില്‍ ചെറുകിട സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനില്ല
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരിക്കെ സ്വാകാര്യ മേഖലയിലും വാക്‌സിനേഷന്‍ പാളുന്നു. ചെറുകിട സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ലഭ്യമല്ല. വന്‍കിട ആശുപത്രികളില്‍ മാത്രമാണ് ഇപ്പോള്‍  വാക്‌സിനുള്ളത്. 

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിലെ മാനദണ്ഡങ്ങളാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണം. കേന്ദ്ര സര്‍ക്കാര്‍ നയമനുസരിച്ച് ഒരോ സംസ്ഥാനത്തും 75 ശതമാനം വാക്‌സിന്‍ സര്‍ക്കാര്‍ മേഖലയിലും 25 ശതമാനം വാക്‌സിന്‍ സ്വകാര്യമേഖലയിലുമാണ് വിതരണം ചെയ്യുന്നത്. 

സ്വകാര്യ ആശുപത്രികള്‍ പണം നേരിട്ടടച്ച് ഉത്പാദക കമ്പനികളില്‍ നിന്നും വാക്‌സിന്‍ വാങ്ങണം. എന്നാല്‍ കുറഞ്ഞത് 6000 ഡോസ് വാക്‌സിനെങ്കിലും ഓര്‍ഡര്‍ ചെയ്യണമെന്നാണ് നിബന്ധന. ആറായിരം ഡോസ് വാക്‌സിന് 3800000 രൂപയോളം വരും ഇത് ചെറുകിട സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് അപ്രാപ്യമാണ്. വന്‍കിട ആശുപത്രികളെ സഹായിക്കാനാണ് ഇത്തരമൊരു നിബന്ധനയെന്നും ആരോപണമുണ്ട്. 

എന്നാല്‍ ബുദ്ധിമുട്ട് ജനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പലര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സ്ലോട്ട് ലഭിക്കാറില്ല മാത്രമല്ല. സ്‌പോട്ട് രജിസ്‌ട്രേഷനും തിരക്കുമൂലം പലര്‍ക്കും സാധിക്കുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. 

എന്നാല്‍ സധാരണക്കാരും ഇടത്തരക്കാരും കൂടുതല്‍ ആശ്രമയിക്കുന്ന ഗ്രാമങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ലഭിക്കാനില്ലാത്തത് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നഗരങ്ങളിലുള്ള വന്‍കിട ആശുപത്രികളിലെത്തി വാക്‌സിനെടുക്കുക ഈ കോവിഡ് കാലത്ത് സാധ്യമല്ല താനും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക