Image

സ്വര്‍ണ്ണക്കടത്ത് തടയാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

ജോബിന്‍സ് തോമസ് Published on 28 July, 2021
സ്വര്‍ണ്ണക്കടത്ത് തടയാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
സ്വര്‍ണ്ണക്കടത്ത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരും കസ്റ്റംസുമാണ് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടെതെന്നും മുഖ്യമന്ത്രി  പറഞ്ഞു. എന്നാല്‍ കള്ളക്കടത്ത് സ്വര്‍ണ്ണം സംസ്ഥാനത്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാമനാട്ടുകര സ്വര്‍ണ്ണ തട്ടിപ്പ് സംഭവത്തില്‍ ഉള്‍പ്പെട്ട റമീസിന്റെ മരണം കേസ് അട്ടിമറിക്കാന്‍ ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. റമീസിന്റെ മരണം ബൈക്ക് കാറിന്റെ പിന്നില്‍ ശക്തമായി ഇടിച്ചപ്പോള്‍ സംഭവിച്ചതാണ്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകടകാരണമെന്നും റമീസ് ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തലയ്ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.എന്നാല്‍ അര്‍ജുന്‍ ആയങ്കിയെ രക്ഷപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അര്‍ജുന്റെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിപ്പറിക്കാന്‍ നടക്കുന്നതെന്നും തെളിവ് നശിപ്പിക്കാന്‍ റമീസിനെ കൊന്നതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക