Image

രാജിവയ്ക്കില്ല; വിധി അംഗീകരിക്കുന്നു : ശിവന്‍കുട്ടി

ജോബിന്‍സ് തോമസ് Published on 28 July, 2021
രാജിവയ്ക്കില്ല; വിധി അംഗീകരിക്കുന്നു : ശിവന്‍കുട്ടി
നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ താന്‍ രാജിവയ്ക്കില്ലെന്ന് കേസിലെ പ്രതിയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അന്നത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫ് എടുത്ത നിലപാടിന്റെ ഭാഗമായാണ് സമരം ചെയ്തതെന്നും കമ്യൂണിസ്റ്റ് കാരനെ സംബന്ധിച്ച് അവകാശ പോരാട്ടങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന സമരപോരാട്ടങ്ങളും നടത്തേണ്ടിവരുമെന്നും ഇതിന് പിന്നാലെയുള്ള വിചാരണയും ശിക്ഷയുമൊക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താന്‍ നിയമപോരാട്ടം നടത്തിയില്ലായിരുന്നുവെങ്കില്‍ ഈ കേസ് ഇല്ലാതാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്നപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കേസിന്റെ എല്ലാ ഘട്ടങ്ങളിലും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക