Image

ആഞ്ഞടിച്ച് സുധാകരന്‍ ; ശിവന്‍കുട്ടി രാജിവയ്ക്കുംവരെ സമരം

ജോബിന്‍സ് തോമസ് Published on 28 July, 2021
ആഞ്ഞടിച്ച് സുധാകരന്‍ ; ശിവന്‍കുട്ടി രാജിവയ്ക്കുംവരെ സമരം
നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിനെതിരായ സുപ്രിംകോടതി വിധിക്ക് പിന്നാലെ മന്ത്രി വി.ശിവന്‍കുട്ടിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ രാജിവയ്ക്കുംവരെ സമരം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. തെരുവിലെ ഗുണ്ടായിസമാണ് മന്ത്രി നിയമസഭയില്‍ കാണിച്ചതെന്നും എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. 

സുപ്രീംകോടതിയില്‍ നിന്നുണ്ടായത് ചരിത്രപരമായ വിധിയാണെന്നും ക്രിമിനലുകളെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്നും എത്ര പണം ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖജനാവിലെ പണം ചിലവഴിച്ച മുഖ്യമന്ത്രി ധാര്‍മ്മീകതയെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക