Image

കര്‍ണ്ണാടകത്തിന്റെ കടിഞ്ഞാണ്‍ യദിയൂരപ്പയ്ക്ക് തന്നെ

ജോബിന്‍സ് തോമസ് Published on 28 July, 2021
കര്‍ണ്ണാടകത്തിന്റെ കടിഞ്ഞാണ്‍ യദിയൂരപ്പയ്ക്ക് തന്നെ
കര്‍ണ്ണാടയകയില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാണ്‍ യദിയൂരപ്പയുടെ കരങ്ങളില്‍ തന്നെ. കര്‍ണ്ണാടക ബിജെപിയിലെ യദിയൂരപ്പയുടെ അതിവിശ്വസ്തന്‍ എന്നറിയപ്പെടുന്ന ബസവെരാജ് ബൊമ്മെ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അത് യദിയൂരപ്പയുടെ വിജയം തന്നെ. 

രാജി പ്രഖ്യാപിച്ച് യദിയൂരപ്പ നടത്തിയെ പ്രസംഗത്തിലെ വികാരപ്രകടനം പാര്‍ട്ടിക്ക് തിരിച്ചടിയായേക്കുമെന്ന ഭീതി ദേശീയ നേതാക്കള്‍ക്ക് പോലും ഉണ്ടായി. പാര്‍ട്ടി കര്‍ണ്ണാടകയില്‍ മറ്റൊരു പിളര്‍പ്പിലേയ്ക്ക് നീങ്ങിയാല്‍ ഇനിയൊരു പിടിച്ചു നില്‍പ്പ് സാധ്യമല്ലെന്നും നേതാക്കള്‍ക്ക് വ്യക്തമായിരുന്നു. 

ഗുണ്ടല്‍ പേട്ടില്‍ യദിയൂരപ്പയുടെ രാജിയില്‍ മനം നൊന്ത് ഒരു പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്യുകയും സംസ്ഥാനത്താകമാനം ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളും യദിയൂരപ്പ ആരെ നിര്‍ദ്ദേശിക്കുന്നുവോ അവരെ മുഖ്യമന്ത്രിയാക്കാം എന്ന തീരുമാനത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചു. ഇങ്ങനെയാണ് ബസവരാജിന് നറുക്ക് വീണത്. 

നിയമസഭാ കക്ഷി യോഗത്തിനുശേഷം വിജയമുദ്രയും കാണിച്ചുകൊണ്ടാണ് യെഡിയൂരപ്പ യോഗഹാളിന് പുറത്തേയ്ക്ക് വന്നത്. എന്തായാലും മുഖ്യമന്ത്രി മാറിയെങ്കിലും പാര്‍ട്ടിയിലും സര്‍ക്കാരിലും യദിയൂരപ്പ ഇനിയും ശക്തനായി തന്നെ തുരുമെന്ന് വ്യക്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക