Image

സുപ്രീം കോടതിവിധിയില്‍ ഒന്നും പറയാനില്ലെന്ന് ജോസ് കെ.മാണി

ജോബിന്‍സ് തോമസ് Published on 28 July, 2021
സുപ്രീം കോടതിവിധിയില്‍ ഒന്നും പറയാനില്ലെന്ന് ജോസ് കെ.മാണി
മുന്‍ ധനകാര്യമന്ത്രി കെ.എം മാണിക്കെതിരെ നിയമസഭയ്ക്കുള്ളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ കയ്യാങ്കളിയിലേയ്ക്ക് പോയ വിഷയത്തില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധിയില്‍ ഒന്നും പറയാനാവാതെ ജോസ് കെ മാണി. 

വിധിയിലെ തെറ്റിനേയും ശരിയേയും കുറിച്ച് പറയാന്‍ താനില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം. കാര്യങ്ങല്‍ സുപ്രീം കോടതി വിധി പോലെ നടക്കട്ടെയെന്നു മാത്രമാണ് ജോസ് കെ. മാണി പറഞ്ഞത്. രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നു പറഞ്ഞ വി.ശിവന്‍കുട്ടിയെ ജോസ് കെ. മാണി പിന്തുണയ്ക്കുകയും ചെയ്തു. 

അംഗങ്ങളുടെ പരിരക്ഷയെക്കുറിച്ച് പിന്നീട് ചര്‍ച്ചചെയ്യാം എന്നും അദ്ദേഹം പറഞ്ഞ. അന്ന് യുഡിഎഫിനൊപ്പമായിരുന്ന കേരളാ കോണ്‍ഗ്രസ് എം ഇന്ന് എല്‍ഡിഎഫിനൊപ്പമാണ് ഇതിനാല്‍ തന്നെ സുപ്രീം കോടതി വിധിയെ അനുകൂലിക്കാന്‍ ജോസിന് സാധിക്കില്ല. 

സമരം നടന്നത് സ്വന്തം പിതാവിനെതിരെയായതിനാല്‍ കോടതി വിധിയെ എതിര്‍ക്കാനും സാധ്യമല്ല. ഇതാനാലാണ് മാധ്യമങ്ങള്‍ അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞതും തെറ്റും ശരിയും ഇപ്പോള്‍ പറയുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞ് മാറിയതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക