Image

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

Published on 28 July, 2021
ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )
ആശ്ലേഷിക്കുകയാണ് ഞാൻ 
എന്നുടെ ഹൃദയശേഷിപ്പിനെ 
വിരൽത്തുമ്പിൽ രക്തം കിനിയും വരെയും 
ഞാൻ എഴുതിക്കൊണ്ടിരിക്കും 
നിന്നെക്കുറിച്ച്മാത്രം ..
മൗനങ്ങൾ നിറയും ഇരുട്ടിനെ പ്രണയിച്ചു നീക്കുമെൻ ദിനങ്ങളിലെല്ലാം ...
മഷിപ്പാട് വീഴാത്തൊരീ പുസ്തകത്താളിൽ 
ചുണ്ടുകളിൽ മഞ്ഞുകാലത്തു നീനൽകി ,  
ഇരുന്നുറഞ്ഞുപോയ 
ഒരു ചുംബനം
കവിതയായ് വന്നു പിന്നെയും പിന്നെയും ഉമ്മവെക്കുന്നുവോ ?
നിന്നെ മറന്നിടാൻ പരിശ്രമിക്കുമ്പോഴൊക്കെയും  എന്തേ നീ എന്നെ 
ശൂന്യതയുടെ ഇടനാഴികളിലൂടെ ഇന്നലെകൾ കാട്ടി തിരികെ വിളിക്കുന്നു ...
നിന്റെയൊരോർമ്മയും
എനിക്കിനി - യില്ലെന്ന്  കരുതുമ്പോൾ 
ഞാൻപോലും അറിയാതെ നീ എന്നിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുന്നു
ഓർമകൾക്കു മാത്രമായ് 
എന്തിനു വെറുതെ ഏറെ ഓർമ്മകൾ...
ഓർക്കുവാൻ മാത്രമായി
ഇത്രയും നഷ്ടങ്ങൾ...
നഷ്ടങ്ങൾക്കായ് മാത്രം 
ഒരു ജീവിതവും..
ഒരിറ്റ് ചോര പൊടിയാതെ..
ഒരു മുറിപ്പാട് പോലും അവിശേഷിപ്പിക്കാതെ
യാതൊരു തെളിവും ബാക്കിയാക്കാതെ 
മനോഹരമായ് ,
നിനക്കെന്നെയങ്ങു കൊന്നുകൂടേ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക