Image

ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 87.94 ശതമാനം വിജയം

Published on 28 July, 2021
ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 87.94 ശതമാനം വിജയം
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 85.13 ആയിരുന്നു വിജയ ശതമാനം. നാലു മണി മുതല്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാവും.

3,73,778 പേരാണ് ആകെ പരീക്ഷ എഴുതിയത്. ഇതില്‍ 3,28,702 പേര്‍ ഉപരി പഠന യോഗ്യത നേടി. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. 91.11%. പത്തനംതിട്ട ജില്ലയിലാണ് വിജയ ശതമാനം കുറവ്. 48,383 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എ പ്ലസ് കൂടുതല്‍.

ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4%, കൊമേഴ്‌സ് വിഭാഗത്തില്‍ 89.13% വുമാണ് വിജയ ശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.2%വും അണ്‍ എയ്ഡഡില്‍ 87.67%വും ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 84.39% വുമാണ് വിജയ ശതമാനം. 136 സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടി.
ഉപരിപഠനത്തിനുയോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കായി 2021 ആഗസ്റ്റ് 11 മുതല്‍ SAY/Improvement പരീക്ഷ നടത്തും.

ഹയര്‍സെക്കന്ററിക്ക് കേരളത്തിനകത്തും പുറത്തുമായി 2004 പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണല്‍ ഹയര്‍സെക്കന്ററിക്ക് 389 പരീക്ഷാ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാ പരീക്ഷാ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക