news-updates

സഭയുടെ ഉറച്ച നിലപാടുകളെ വെല്ലുവിളിക്കാന്‍ ആരുശ്രമിച്ചാലും വിലപ്പോവില്ല: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

Published

on

കോട്ടയം:  സഭാപരമായ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ ഉറച്ച നിലപാടുകളെയും പ്രഖ്യാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും ഇത്തരം കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കത്തോലിക്കാ സഭയുടെ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി സഭാമക്കള്‍ക്കായി ചില കുടുംബക്ഷേമ പദ്ധതികള്‍ സീറോ മലബാര്‍ സഭയുടെ ഫാമിലി, ലൈഫ്, ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും പാല രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത് ഏറെ സ്വാഗതാര്‍ഹവും മാതൃകാപരവുമാണ്. ഇത്തരം ഉറച്ച പ്രഖ്യാപനങ്ങളും തുടര്‍നടപടികളും കത്തോലിക്കാസഭയുടെ കരുത്തും പ്രതീക്ഷയും സഭാസമൂഹത്തിന്റെ ഭാവിയിലേയ്ക്കുള്ള കരുതലുമാണ്. സഭാപിതാക്കന്മാര്‍ സഭയിലെ മക്കള്‍ക്കു നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. ഇത്തരം സഭാവിഷയങ്ങള്‍ പൊതുസമൂഹത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ പിന്നിലുള്ള സഭാവിരുദ്ധ കേന്ദ്രങ്ങളുടെ ആസൂത്രിത അജണ്ടകള്‍ എതിര്‍ക്കപ്പെടേണ്ടതും പൊതുസമൂഹം തിരിച്ചറിയേണ്ടതുമാണ്. പ്രഖ്യാപിച്ച കുടുംബക്ഷേമപദ്ധതികളൊന്നും നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ മറ്റാരെയും ബാധിക്കുന്നതുമല്ല. കത്തോലിക്കാസഭയുടെ പഠനങ്ങളിലും കാഴ്ചപ്പാടിലും സര്‍വ്വോപരി വിശ്വാസത്തിലും അടിയുറച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവസരോചിതമായും കാലാനുസൃതമായും വിശ്വാസികള്‍ക്ക് നല്‍കേണ്ടത് സഭാപിതാക്കന്മാരുടെ കടമയും ഉത്തരവാദിത്വവുമാണ്. ആ വലിയ ശുശ്രൂഷാദൗത്യമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചതും തന്റെ പ്രഖ്യാപനത്തിലും നിലപാടിലും അചഞ്ചലനായി ഉറച്ചുനില്‍ക്കുന്നതും.

ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ സഭയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ജീവന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. സ്നേഹത്തിന്റെയും സേവനത്തിന്റെയും പങ്കുവയ്ക്കലിന്റെയും ശുശ്രൂഷയില്‍ കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച് കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പ്രാര്‍ത്ഥനാരൂപിയും ജീവന്റെ മഹത്വവും പങ്കുവയ്ക്കുന്നതാണ് കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. ഇതിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയുണ്ടെന്നുള്ളത് കേരളസമൂഹത്തിന് നന്നായിട്ടറിയാം.

ദൈവത്തിന്റെ ദാനമായ കുടുംബത്തിന്റെ സമൃദ്ധിക്കും ഭദ്രതയ്ക്കും നിലനില്‍പിനും പിതൃ, മാതൃ, മക്കള്‍ ബന്ധത്തിന്റെ ഊഷ്മളതയ്ക്കുമായി സഭാപിതാക്കന്മാര്‍ പങ്കുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഏറെ പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷമുള്ളതാണ്. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 2021 മാര്‍ച്ച് 19 മുതല്‍ 2022 മാര്‍ച്ച് 19 വരെ കുടുംബവര്‍ഷമായി   ആഗോള കത്തോലിക്കാസഭ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളിലും സഭാമക്കള്‍ക്കായി ആഗോള കത്തോലിക്കാസഭ വിശ്വസിക്കുകയും പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രബോധനങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ കുടുംബക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അതിനെയാരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ സജീവം ; ഗ്രൂപ്പുകള്‍ക്കും പരിഗണന

മോശം കാലാവസ്ഥ ; കണ്ണൂരും മംഗലാപുരത്തും ഇറക്കേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

ഇന്ധനവില മുന്നോട്ട് തന്നെ ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

റോമിലേയ്ക്ക് പോകാന്‍ മമതയ്ക്ക് അനുമതിയില്ല ; പ്രതിഷേധിച്ച് തൃണമൂല്‍

മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ താലിബാന്‍

മൃതദേഹങ്ങള്‍ ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം ; ഇത് ക്രൂരതയുടെ താലിബാന്‍ മുഖം

പാകിസ്ഥാനെ വിറപ്പിച്ച് യുഎന്നിലെ ഇന്ത്യയുടെ പെണ്‍പുലി ; ആരാണ് ഈ സ്‌നേഹ

അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്; യുഎന്‍ പൊതുസഭയില്‍ മോദി

നാര്‍ക്കോട്ടിക് ജിഹാദ്: കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം; ബിഷപ് കല്ലറങ്ങാട്ട് മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‌സില്‍

ഏഴ് പേര്‍ക്ക് പുതുജീവനേകി നേവിസ് മറഞ്ഞു

അവാർഡ് അഹിതങ്ങളും അ - വിഹിതങ്ങളും സാഹിത്യ അക്കാദമിയുടെ നേർക്കും : ആൻസി സാജൻ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ കലാപക്കൊടി

രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യക്ക് ബൈഡന്റെ പിന്തുണ

നാര്‍ക്കോട്ടിക് ജിഹാദ് ; സിപിഎമ്മിന്റെ മലക്കം മറിച്ചില്‍

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇനി യോഗം വേണ്ടെന്ന് സിപിഎം

പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ ഓഹരി വിപണി

ആംബുലന്‍സ് അപകടത്തില്‍ പെട്ട് കോവിഡ് രോഗി മരിച്ചു

പിങ്ക് പോലീസ് വിചാരണ ; എട്ടു വയസ്സുകാരിയും കുടുംബവും കടുത്ത സമരത്തിലേയ്ക്ക്

കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ 'ഭാഗ്യം ' പരീക്ഷിക്കാന്‍ മുന്നണികള്‍

രോഹിണി കോടതി ആക്രമണം ; ആശങ്കയറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

ആഞ്ഞടിച്ച് സുധാകരന്‍ ; സിപിഎമ്മിന്റേത് ജീര്‍ണ്ണിച്ച രാഷ്ട്രീയം

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

പയ്യന്നൂരിലെ സുനീഷയുടെ മരണം ഭര്‍തൃപിതാവ് അറസ്റ്റില്‍

മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണം സിബിഐ കേസെടുത്തു

അഭ്യൂഹങ്ങള്‍ തള്ളി വത്സന്‍ തില്ലങ്കേരി ; സജീവ രാഷ്ട്രീയത്തിലേയ്ക്കില്ല

വ്യവസായ സൗഹൃദമെന്ന് മന്ത്രി ; പള്ളിയില്‍ പോയി പറയാന്‍ ബ്രാഞ്ച് സെക്രട്ടറി

ബത്തേരി കോഴക്കേസ് ;കെ . സുരേന്ദ്രന് തിരിച്ചടി

ഗൂഢാലോചന കേസ് ; സിബി മാത്യൂസ് ഹൈക്കോടതിയില്‍

View More