Image

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോര്‍ജിന് യാത്ര അയപ്പ് നല്‍കി.

വിപിന്‍ രാജേന്ദ്രന്‍ Published on 12 August, 2021
 ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോര്‍ജിന് യാത്ര അയപ്പ് നല്‍കി.
മൂന്നു പതിറ്റാണ്ടു കാലത്തെ സുദീര്‍ഘമായ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേയ്ക്ക് യാത്രയാകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോര്‍ജിന് 11/08/2021 ബുധനാഴ്ച, അബ്ബാസിയയില്‍ ഒഐസിസി ഓഫീസില്‍ വച്ച് ഒഐസിസി കുവൈറ്റ്  ആലപ്പുഴ ജില്ലാ കമ്മിറ്റി സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജോസ് ജോര്‍ജിന് കൈമാറി.

ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിനു ചെമ്പാലയം, ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സാബു തോമസ്, വിജോ പി തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. യാത്രയയപ്പിനു ജോസ് ജോര്‍ജ് നന്ദി പറഞ്ഞു.

യോഗത്തില്‍ ഒഐസിസി ആലപ്പുഴ ജില്ലാ യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍ സ്വാഗതവും ഒഐസിസി ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കലേഷ് ബി പിള്ളൈ നന്ദി അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക