Image

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍

Published on 12 August, 2021
 മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷന്റെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ഓഗസ്റ്റ് 21, 22 തീയതികളില്‍ നോര്‍തെന്‍ഡെന്‍ സെന്റ് ഹില്‍ഡാസ് ദൈവാലയത്തില്‍ വച്ച് ആഘോഷിക്കപ്പെടുന്നു.

ഓഗസ്റ്റ് 21 ശനിയാഴ്ച വൈകുന്നേരം 6ന് കൊടിയേറ്റ്, സന്ധ്യാ പ്രാര്‍ഥനയും ഉണ്ടാകും. ഓഗസ്റ്റ് 22 ഞായര്‍ ഉച്ചകഴിഞ്ഞ് 2.45ന് വി. കുര്‍ബാന - റവ. ഡോ. കുര്യാക്കോസ് തടത്തില്‍ (കോഡിനേറ്റര്‍ മലങ്കര കാത്തലിക് ചര്‍ച്ച് യുകെ) തിരുന്നാള്‍ സന്ദേശം - റവ. ഫാ. മൈക്കിള്‍ ഗാനന്‍ (വികാരി ജനറല്‍, ഷ്രൂസ്‌ബെറി രൂപത) വൈകുന്നേരം 4.30ന് തിരുന്നാള്‍ പ്രദക്ഷിണ, തുടര്‍ന്ന് അഞ്ചിന് അനുമോദന സമ്മേളനം, ആറിന് നേര്‍ച്ച, സ്‌നേഹവിരുന്നോടെ തിരുനാളിന് സമപാനമാവും.

തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്‌നേഹപൂര്‍വംക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ റവ. ഫാ. രഞ്ജിത്ത് മഠത്തിറന്പില്‍, ട്രസ്റ്റി അഭിക് ജേക്കബ്, സെക്രട്ടറി രാജു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക