Image

യുവധാര മാള്‍ട്ടയ്ക്ക് പുതു നേതൃത്വം

Published on 16 August, 2021
 യുവധാര മാള്‍ട്ടയ്ക്ക് പുതു നേതൃത്വം

വലേറ്റ: മാള്‍ട്ടയിലെ യുവധാര സാംസ്‌കാരിക വേദിയായ മാള്‍ട്ടക്ക് പുതു നേതൃത്വം. സീറ അന്േറാണിയോ ഗ്രാംഷി നഗറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ യുവധാര മാള്‍ട്ടയുടെ ഭാരവാഹികളായി ജോബി കൊല്ലം(പ്രസിഡന്റ്), വിഷ്ണു ഉദയ്(വൈസ് പ്രസിഡന്റ്), ബെസ്‌ററിന്‍ വര്‍ഗീസ്(സെക്രട്ടറി), അയൂബ് തവനൂര്‍(ജോയിന്‍ സെക്രട്ടറി), ജീന്‍ഷാദ് മുഹമ്മദ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജെലു ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. സമീക്ഷ യുകെ സെക്രട്ടറി ദിനേശ്, രക്തപുഷ്പങ്ങള്‍ ഇറ്റലിയുടെ സെക്രട്ടറി കലേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇറ്റലിയില്‍ നടന്ന ഓള്‍ യൂറോപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ യുവധാര ഫുട്‌ബോള്‍ ടീമിനെ ആദരിച്ചു. ാമഹമേബ2021മൗഴ12.ഷുഴ


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക