Image

യു എ ഇ ഹൃദയം കൊണ്ടുസ്വീകരിച്ച മഹത്തായ രാജ്യമാണ് ഇന്ത്യ : ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍

Published on 16 August, 2021
 യു എ ഇ ഹൃദയം കൊണ്ടുസ്വീകരിച്ച മഹത്തായ രാജ്യമാണ് ഇന്ത്യ : ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍


അബുദാബി : ഇന്ത്യയും യു എ ഇയും സഹവര്‍ത്തിത്വത്തിന്റെയും , മനുഷ്യനന്മയുടെയും ആഗോള സംസ്‌ക്കാരം വളര്‍ത്തുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തുന്ന പ്രവത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന രാജ്യങ്ങളാണെന്ന് യു എ ഇ സഹിഷ്ണത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു. യു എ ഇ ഹൃദയം കൊണ്ട് സ്വീകരിച്ച രാജ്യമാണ് ഇന്ത്യ . ആഗോളരംഗത്ത് ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന സ്വാധീനത്തേയും , ഇന്ത്യയുടെ ആത്മവിശ്വാസത്തെയും യു എ ഇ അഭിനന്ദിക്കുന്നു.

അബുദാബി മാര്‍ത്തോമ്മാ ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഷെയ്ഖ് നഹ്യാന്‍ . രാഷ്ട്ര പുനരേകീകരണത്തിന് മുന്‍പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ച മാര്‍ത്തോമ്മാ ഇടവക, യു എ ഇ യുടെ സാമൂഹ്യപുരോഗതിയിലും സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ കാതലായ ആദ്ധ്യാത്മിക മൂല്യങ്ങള്‍ക്കും നല്‍കിയ വിലമതിക്കാനാവാത്ത സേവനങ്ങള്‍ക്ക് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നു - ഷെയ്ഖ് നഹ്യാന്‍ അഭിപ്രായപ്പെട്ടു.

ഒരു വര്‍ഷം നീണ്ടു നല്കുന്ന ജൂബിലി ആഘോഷങ്ങള്‍ ഡോ .തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. റാന്നി - നിലക്കല്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമൊഥെയോസ് അദ്ധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി , ജെംസ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി , റവ. പി ടി തോമസ് , റവ.റോജി മാത്യൂസ് ഏബ്രഹാം , ഇടവക വികാരി റവ. ജിജു ജോസഫ് , സഹവികാരി റവ. അജിത് ഈപ്പന്‍ തോമസ് , ജനറല്‍ കണ്‍വീനര്‍ സജി തോമസ് , സെക്രട്ടറി ടി.എം. മാത്യു , പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു . ഇടവകയുടെയും യൂത്ത് ഫോറം , സണ്‍ഡേ സ്‌കൂള്‍ എന്നീ സംഘടനകളുടെയും ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക