Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍- പൊന്നോണം 2021 നു വെള്ളിയാഴ്ച തുടക്കം

ജഗത്കൃഷ്ണകുമാര്‍ Published on 19 August, 2021
 കൊല്ലം പ്രവാസി അസ്സോസിയേഷന്‍- പൊന്നോണം 2021 നു  വെള്ളിയാഴ്ച തുടക്കം
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍, പൊന്നോണം 2021 എന്ന പേരില്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക്  വെള്ളിയാഴ്ച  തുടക്കം കുറിക്കുന്നു.  10 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആണ് ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. അതിനായി നിസാര്‍ കൊല്ലം കണ്‍വീനറും, ജഗത്കൃഷ്ണകുമാര്‍ ജോയിന്റ് കണ്‍വീനര്‍ ആയും 25 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ആദ്യ ഓണാഘോഷം നടക്കുന്നു. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ മറ്റ് ഏരിയകളുടെ ഓണാഘോഷം ഉണ്ടാകും. ഇരുപതിയെട്ടാം ഓണാഘോഷത്തോടെ ഈ പൊന്നോണം 2021 പരിസമാപ്തി ആകും.

 കൂടുതല്‍ വിവരങ്ങള്‍ക്ക് ഏരിയ ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍മാരെ ബന്ധപ്പെടുക.
അജിത് ബാബു 3556 0231, നവാസ് 3835 4672 (ഹമദ് ടൌണ്‍)
നാരായണന്‍ 3320 5249 (ഗുദൈബിയ)
ബിനു കുണ്ടറ 3879 4085 (സിത്ര) 
സന്തോഷ് കാവനാട് 3369 8685, സജീവ് ആയൂര്‍ 3402 9179 (സല്‍മാബാദ്) 
മനോജ് ജമാല്‍ 3921 2052 (മനാമ)
രഞ്ജിത് 3979 4065 (സല്‍മാനിയ)
അനോജ് മാസ്റ്റര്‍ 3976 3026, കോയിവിള മുഹമ്മദ് 3900 7142 (റിഫ) 
സജികുമാര്‍ 3739 2439 (മുഹറഖ്)
റോജി ജോണ്‍ 3912 5828 (ഹിദ്ദ് )
ജിതിന്‍ 3652 5403 (ബുദൈയ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക