Image

വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം കെ. രേഖക്ക്

Published on 21 August, 2021
 വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം കെ. രേഖക്ക്


തിരുവനന്തപുരം: സാംസ്‌കാരിക സംഘടനകള്‍ മതേതരത്വത്തില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പാഠമാകണമെന്നും മനുഷ്യന് പ്രാധാന്യം കല്‍പ്പിക്കാത്ത സമൂഹത്തില്‍ ജീവിക്കുക അസാധ്യമാണെന്നും ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെ.സി.സി)-കുവൈറ്റിന്റെ ഒമ്പതാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരദാന ചടങ്ങ് തിരുവനന്തപുരം, മന്നം മെമ്മോറിയല്‍ ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യകാരന്മാര്‍ സാമൂഹിക ഇടപെടലുകള്‍ നടത്തണം. കേവലം ഒരു പുരസ്‌കാരത്തിന് വേണ്ടിയുള്ള സാഹിത്യസൃഷ്ടികളില്‍ ഒതുങ്ങരുത്. എം. പി. വീരേന്ദ്രകുമാറെന്ന മഹാനായ സാഹിത്യകാരനെ പാഠപുസ്തകമാക്കണം. വൈക്കം മുഹമ്മദ് ബഷീറിന്റെ സംഭാവനകള്‍ പുതുതലമുറയെ പഠിപ്പിക്കുവാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു

ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി)-കുവൈറ്റിന്റെ ഒമ്പതാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മന്ത്രി സജി ചെറിയാന്‍ കഥാകാരി കെ. രേഖക്ക് സമ്മാനിച്ചു. 25,000 രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.


എല്‍ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ എം. വി. ശ്രേയാംസ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ ഷെയ്ക് പി. ഹാരിസ്, വി. സുരേന്ദ്രന്‍ പിള്ള, കേന്ദ്രസാഹിത്യ അക്കാദമി അംഗം എല്‍. വി. ഹരികുമാര്‍, എന്‍ജിഒ സംസ്ഥാന അദ്ധ്യക്ഷന്‍ പനവൂര്‍ നാസര്‍, എല്‍ജെഡി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്‍.എം നായര്‍, ജൂറി ചെയര്‍മാന്‍ ബാലു കിരിയത്ത്, ജൂറി അംഗങ്ങളായ പ്രമോദ് പയ്യന്നൂര്‍, ഫ്രാന്‍സിസ് മാവേലിക്കര എന്നിവര്‍ സംസാരിച്ചു. ജെസിസി മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് സ്വാഗതവും ജെസിസി കുവൈറ്റ് മുന്‍ കള്‍ച്ചറല്‍ സെക്രട്ടറി ഡൊമിനിക് പയ്യപ്പിള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക