കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഫുഡ് ആന്‍ഡ് ഡ്രഗ് കണ്ട്രോള് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ ബദറുമായി കൂടിക്കാഴ്ച നടത്തി. മരുന്ന് മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇന്ത്യന്‍ ജനറിക് മരുന്നുകളുടെ ഇറക്കുമതിയും ഇരു രാജ്യങ്ങളും സംയുക്തമായി മരുന്നുകളുടെ നിര്‍മ്മാണവും ചര്‍ച്ചയായതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍