Image

ലീബെ സംഗീത ആല്‍ബം റീലീസ് ചെയ്തു

Published on 30 August, 2021
 ലീബെ സംഗീത ആല്‍ബം റീലീസ് ചെയ്തു


ബെര്‍ലിന്‍: ജര്‍മനിയിലെ യുവമലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ മീഡിയബാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരു ജര്‍മന്‍ പ്രണയ കഥയുടെ ചുരുളഴിയുന്ന പ്രണയഗാനവുമായി പുതുമയുടെ സംഗീതത്തില്‍ ലീബെ എന്ന ആല്‍ബം സൈന മ്യൂസിക്കിന്റെ യുട്യൂബ് പേജിലൂടെ ഓഗസ്‌ററ് 28 ശനിയാഴ്ച ശ്രോതാക്കളിലെത്തി.

അലരേ എന്ന ഗാനം പാടി ഹിറ്റാക്കിയ ശ്രദ്ധേയനായ യുവഗായകന്‍ ഐറാന്‍ ആണ് ഈ ആല്‍ബത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ആല്‍ബത്തിന്റെ സംവിധായകനായ റോഷന്‍ കോനിയോടൊപ്പം, സംഗീതം നല്‍കിയ ജെയിസന്‍ അലക്‌സ് (മാന്‍ഹൈം) ഗാനരചനയും നിര്‍മ്മാണവും നിര്‍വഹിച്ചു. സൂരജ് സുരേന്ദറിന്േറതാണ് ഓര്‍ക്കസ്‌ട്രേഷന്‍. കാമറ വിഷ്ണുവും (മാന്‍ഹൈം) കൈകാര്യം ചെയ്തു. നായകനായി ഹിതേഷും (ബെര്‍ലിന്‍), ജര്‍മനിയില്‍ പഠിയ്ക്കുന്ന റഷ്യക്കാരി യുവസുന്ദരി അലീന കോവല്‍ചുക്ക് നായികയായും വേഷമിട്ടു. ജര്‍മനിയിലെ ഫുള്‍ഡാ, മാന്‍ഹൈം, കോംബ്‌ളന്‍സ്, ഹൈഡല്‍ബര്‍ഗ് എന്നീ പ്രദേശങ്ങളുടെ ദൃശ്യചാരുതയാണ് ആല്‍ബത്തില്‍ പ്രതിബിംബിക്കുന്നത്.

മധുരം തുളന്പുന്ന പ്രണയകഥ ആസ്വദിക്കുവാന്‍ മീഡിയബാന്‍ പ്രൊഡക്ഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശിക്കുക. ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്.



റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക