Image

സമീക്ഷ പൂള്‍ ബ്രാഞ്ചിന് പുതു നേതൃത്വം

Published on 30 August, 2021
 സമീക്ഷ പൂള്‍ ബ്രാഞ്ചിന് പുതു നേതൃത്വം


ലണ്ടന്‍: സമീക്ഷ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ പൂള്‍ ബ്രാഞ്ചിന്റെ പ്രധിനിധി സമ്മേളനം ഓഗസ്റ്റ് 15ന് നടത്തപ്പെട്ടു. മുന്‍ ഭരണ സമിതി പ്രസിഡന്റ് സഖാവ് പോളി മാഞ്ഞൂരാന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സമീക്ഷ നാഷണല്‍ പ്രസിഡന്റ് സഖാവ് സ്വപ്ന പ്രവീണ്‍, നാഷണല്‍ കമ്മിറ്റി അംഗം സഖാവ് പ്രവീണ്‍ രാമചന്ദ്രന്‍ എന്നിവര്‍ നേരിട്ടും, നാഷണല്‍ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഓണ്‍ലൈന്‍ ആയും പങ്കെടുത്തു.

സ്ഥാനം ഒഴിയുന്ന ഭരണ സമിതിക്കുവേണ്ടി സെക്രട്ടറി സഖാവ് നോബിള്‍ തെക്കേമുറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൂള്‍ ബ്രാഞ്ചിനെ പ്രധിനിധികരിച്ചു സഖാക്കള്‍ നോബിള്‍ തെക്കേമുറി , പോളി മാഞ്ഞൂരാന്‍, റെജി കുഞ്ഞാപ്പി , എല്‍ദോ, മനു പോള്‍, ജോസ്, റെന്നി, സ്‌നേഹ, സനല്‍, ബേസില്‍ എന്നിവ അടുത്ത രണ്ട് വര്‍ഷത്തെക്കുള്ള പുതിയ ഭരണ സമിതിയെയുംഏകകണ്‌ഠേന തെരഞ്ഞെടുത്തു.



ഭാരവാഹികളായി സനല്‍ഏബ്രഹാം (പ്രസിഡന്റ്), റെജി കുഞ്ഞപ്പി (സെക്രട്ടറി), ജോസ് (ട്രഷറര്‍), മനു പോള്‍ (വൈസ് പ്രസിഡന്റ്), പോളി മാഞ്ഞൂരാന്‍ (ജോയിന്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ ഭരണ സമിതിയിലേക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളെ പിന്നീട് തീരുമാനിക്കുമെന്ന് യോഗത്തിന്റെ തീരുമാനം. സമീക്ഷ യുകെയുടെ മുന്‌പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വരാന്‍ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂര്‍ണ പിന്തുണ അറിയിച്ചു.

റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ ബാലന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക