Image

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

Published on 11 September, 2021
ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഹിന്ദുക്കള്‍ കടല്‍കടക്കാന്‍ പാടില്ലെന്ന ആചാരം പാലിച്ചതുകൊണ്ടാണ് വിദേശികള്‍ ഇന്‍ഡ്യയെതേടിയെത്തിത്, അവരില്‍ അറബികളും പാര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു. മലബാറില്‍ കച്ചവടത്തിനെത്തിയ അറബികള്‍ അവരുടെ മതവും അവിടെ പ്രചരിപ്പിച്ചു. പിന്നീടുവന്ന പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും അതുതന്നെയാണ് ചെയ്തത്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ കീഴടക്കിയതിനെപ്പറ്റി പ്രശസ്ത എഴുത്തുകാരന്‍ ആള്‍ഡസ് ഹക്‌സിലി പറഞ്ഞത് ഇങ്ങനെയാണ്. ഒരുകയ്യില്‍ തോക്കും മറ്റെക്കയ്യില്‍ ബൈബിളുമായിട്ടാണ് അവര്‍ ഇന്‍ഡ്യയെ കീഴടക്കിയത്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ ഭരിച്ചതിന്റെ ഗുണദോഷങ്ങളെപറ്റിയാണ് ഇവിടെ പരാമര്‍ശ്ശിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇന്‍ഡ്യയെ അവര്‍ കൊള്ളയടിച്ചെന്നും നമ്മുടെ സമ്പത്തും ധാതുക്കളും ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുപോയെന്നും ശശി തരൂര്‍ ഒരിക്കല്‍ പറയുകയുണ്ടായി. അദ്ദേഹം മാത്രമല്ല ഇന്‍ഡ്യചരിത്രം രേഖപ്പെടുത്തിയവരെല്ലാം അങ്ങനെതന്നെയാണ് പറഞ്ഞിട്ടുള്ളത്. ഇംഗ്‌ളണ്ടിലെ വ്യവസായ വിപ്‌ളവം സാധ്യമായത് ഇന്‍ഡ്യയില്‍നിന്ന് കടത്തിയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് എന്നതില്‍ പരമാര്‍ത്ഥങ്ങളുണ്ട്. ഇവിടെനിന്ന് കൊണ്ടുപോയ പരുത്തി ഉപയോഗിച്ച് നല്ല വസ്ത്രങ്ങളുണ്ടാക്കി തിരികെ ഇവിടെത്തന്നെ കൊണ്ടുവന്ന് വിറ്റുകാശക്കി. ഗാന്ധിജി ബ്രിട്ടീഷ് വസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം  ചെയ്‌തെങ്കിലും പണക്കാരായ ഇന്‍ഡ്യാക്കാരെല്ലാം ബ്രിട്ടന്റെ നല്ലവസ്ത്രങ്ങള്‍ വാങ്ങിധരിച്ചു. അത് അവരുടെ മിടുക്കെന്നല്ലേ പറയാനാകു. പിന്നെന്തൊക്കെയാണ് കൊണ്ടുപോയത്? കോഹിന്നൂര്‍ രത്‌നം അടിച്ചെടുത്ത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ പതിച്ചു. അതിനെ ഇന്‍ഡ്യാക്കാര്‍ അഭിമാനമായി കണക്കാക്കി. ഇന്‍ഡ്യയുടെ രത്‌നമാണ് രാജ്ഞിയുടെ കിരീടത്തലെന്ന് പറഞ്ഞുനടന്നു. അതിന്ന് ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. ഇന്‍ഡ്യയിലായിരുന്നെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ കൈക്കലാക്കി വിറ്റ് കാശാക്കിയേനെ.
ഇന്‍ഡ്യാക്കാരുടെ അനൈക്യമാണ് വിദേശികള്‍ ഇവിടെക്കയറി നിരങ്ങാന്‍ ഇടയാക്കിയത്. പരസ്പരം മല്ലടിക്കുന്ന നൂറുകണക്കിന് നാട്ടുരാജ്യങ്ങള്‍. മതത്തിന്റെയും ചാതുര്‍വ്വര്‍ണ്യത്തിന്റെയും പേരില്‍ വിഭജിക്കപ്പെട്ട ജനത. നൂറ് പട്ടാളക്കാരും ഏതാനും തോക്കുകളുമായിവന്ന വിദേശികള്‍ക്കൊക്കെ ഇന്‍ഡ്യയെ നിഷപ്രയാസം കീഴ്‌പ്പെടുത്താന്‍ സാധച്ചു. ഗ്രീക്ക് പോരാളയായിരുന്ന അലക്‌സാണ്ടര്‍ തുടങ്ങിവച്ച അധിനിവേശം പിന്നീട് മുഗളന്മാരും പാക്തൂണികളും തുടരുകയായിരുന്നു. അലക്‌സാണ്ടര്‍ മാന്യനായിരുന്നതുകൊണ്ട് താന്‍ കീഴപ്പെടുത്തിയ രാജ്യം പോറസ്സിനുതന്നെ തിരികെ നല്‍കിയിട്ടാണ് പോയത്. എന്നാല്‍ പിന്നീടുവന്ന അഫ്ഗാനികളും താജിക്കുകെളും വടക്കേയിന്‍ഡ്യന്‍ സമതലങ്ങളിലൂടെ പടയോട്ടം നടത്തി. അവര്‍ അലക്‌സാണ്ടറുടെകൂട്ട് മഹാമനസ്‌കരല്ലായിരുന്നു. അവര്‍ രാജ്യത്തിന്റ ഭരണംതന്നെ ഏറ്റെടുത്തു. ഏതാനും നൂറ്റാണ്ടുകള്‍ രാജ്യംഭരിച്ചു. ഇസ്‌ളാംമതം പ്രചരിപ്പിച്ചു. ഭീഷണിയില്‍കൂടെയും പ്രലോഭനങ്ങളിലൂടെയും അവര്‍ ഹിന്ദുക്കളെ മുസ്‌ളീങ്ങളാക്കിമാറ്റി. ഹിന്ദുക്ഷേത്രങ്ങള്‍ പൊളിച്ച് മോസ്‌കുകള്‍ പണിതു.. അതിലൊന്നായിരുന്നല്ലൊ ബാബറി മസ്ജിത്ത്.
മുഗളന്മാരുടെ ഭരണത്തിന്‍കീഴില്‍ ശ്വാസംമുട്ടികഴിഞ്ഞിരുന്ന ഹിന്ദുക്കള്‍ ബ്രിട്ടീഷുകാരുടെ വരവിനെ ഹാര്‍ദ്ദമായി സ്വീകരിക്കയായിരുന്നു. ബ്രിട്ടീഷുകാര്‍ മുഗളന്മാരുടെകൂട്ട് വര്‍ഗ്ഗീയവാദികളോ ഇടുങ്ങിയ മനഃസ്ഥിതി ഉള്ളവരോ ആയിരുന്നില്ല. അവര്‍നാട്ടുരാജ്യങ്ങള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യം നല്‍കി. ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തിയില്ല. മിഷണറിമാന്‍ ക്രിസ്തുമതം പ്രചരിപ്പിച്ചെന്നുള്ളത് നേര്. പക്ഷേ, അത് മുഗളന്മാരുടെകൂട്ട് ബലപ്രയോഗത്തിലൂടെ അല്ലായിരുന്നു.
ബ്രിട്ടീഷ് ഭരണംകൊണ്ട് ഇന്‍ഡ്യക്ക് ദോഷത്തേക്കാള്‍ കൂടുതല്‍ ഗുണങ്ങളാണ് ഉണ്ടായത്. കിരാതത്തില്‍നിന്ന് ആധുനികതയിലേക്ക് മുന്നേറാന്‍ ജന്ങ്ങള്‍ക്ക് അവസരം ഒരുക്കി. ഇംഗ്‌ളീഷ് വിദ്യാഭ്യസംമൂലം ലോകം എങ്ങനെയെന്ന് മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. നമ്മുടെ കുറെ പരുത്തിയും ധാതുക്കളും അവര്‍ കൊണ്ടുപോയെന്നുള്ളത് വാസ്തവം. സ്വാതന്ത്ര്യംകിട്ടി എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ധാതുക്കള്‍ ഉപയോഗിക്കപ്പെടാതെ ഭൂമിയില്‍തന്നെ കിടക്കുകയാണല്ലോ. അവര്‍ നടപ്പിലാക്കിയ റെയില്‍ സിസ്റ്റംതന്നെയാണ് ഇപ്പോഴും തുടരുന്നത്. ജനാധിപത്യം എന്താണന്ന് ഇന്‍ഡ്യക്കാരെ പഠിപ്പിച്ചു.
ഇതിലൊക്കെ ഉപരിയായിട്ടുള്ള നേട്ടമാണ് ബ്രിട്ടീഷ് ഭരണംകൊണ്ട് ഇന്‍ഡ്യക്ക് ഉണ്ടായത്. ഇന്നുകാണുന്ന ഇന്‍ഡ്യയെ ഒറ്റ രാജ്യമായി കിട്ടാന്‍ ബ്രിട്ടീഷ് ഭരണം ഇടയാക്കി. അവര്‍പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്‍ഡ്യയുടെ ഭാഗമായി. വടക്കുകിഴക്കന്‍ സംസ്ഥനങ്ങളും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും ലക്ഷദ്വീപും ഇന്‍ഡ്യയുടെ ഭാഗമായത് ബ്രിട്ടീഷ് ഭരണംകൊണ്ടാണ്. ഇതുതന്നെയാണ് ബ്രിട്ടീഷ് ഭരണംകൊണ്ട് ഇന്‍ഡ്യക്കുണ്ടായ വലിയ നേട്ടം. കുറച്ച് പരുത്തിയും ഇരുമ്പയിരും അവര്‍ കൊണ്ടുപോയതിന്റെ പേരില്‍ ശശി തരൂരിനെപോലുള്ളവര്‍ സങ്കടപ്പെടുന്നതില്‍ അര്‍ഥമില്ല. അദ്ദേഹം ഒരുപക്ഷേ, കയ്യടിനേടാന്‍ പറഞ്ഞതായിരിക്കാം. ബ്രിട്ടീഷുകാര്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയിന്ന് അനേകം ചെറുരാജ്യങ്ങള്‍ അടങ്ങിയ ഒരു ഉപഭൂഖണ്ഢമായി അവശേഷിച്ചേനെ.
ഇന്‍ഡ്യാ പാക്കിസ്ഥാന്‍ വിഭജനത്തെപറ്റി വിലപിക്കുന്നര്‍ കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നത്. ഇന്‍ഡ്യയില്‍നിന്ന് ഒരു അര്‍ബുദം മുറിച്ചുമാറ്റിയതില്‍ സന്തോഷിക്കയാണ് വേണ്ടത്. അവര്‍ ഇന്‍ഡ്യയുടെ ഭാഗമായിരുന്നെങ്കില്‍ ഇവിടെ അഭ്യന്തര കലഹവും വര്‍ഗ്ഗീയ ലഹളകളും നിത്യസംഭവമായി മാറുമായിരുന്നു. ഗാന്ധിജി തടഞ്ഞില്ലായിരുന്നെങ്കില്‍ കുറെയേറെ മുസ്‌ളീങ്ങള്‍ പാകിസ്ഥാനിലേക്കും കിഴക്കന്‍ പാകിസ്ഥാനിലേക്കും (ഇപ്പോഴത്തെ ബംഗ്‌ളാദേശ്) പോകുമായിരുന്നു. ഇസ്‌ളാമിക സൗഹൃദം തേടി പാകിസ്ഥാനിലേക്കുപോയ മലബാറിലെ മുസ്‌ളീങ്ങള്‍ ഇന്‍ഡ്യയിലേക്ക് തിരികെവരാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. കാരണം പാകിസ്ഥാനില്‍ അവര്‍ രണ്ടാം പൗരന്മാരാണ്.
ബ്രിട്ടീഷ് ഭരണംകൊണ്ട് ഇന്‍ഡ്യക്ക് നേട്ടമാണ് ഉണ്ടായത്. എതിരഭിപ്രായമുള്ളവര്‍ മാന്യമായി പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നു.

Join WhatsApp News
John 2021-09-11 23:23:30
സായിപ്പിനെ കാണുമ്പോൾ സാം കവാത്തു നിറുത്തുന്നു .ട്രംപ് എന്ന് പറഞ്ഞാൽ ദേഹം 'ആസ'കലം കുളിരുകോരും . ഇന്ത്യയുടെ അഭിവൃദ്ധിക്ക് കാരണം ബ്രിട്ടീഷ്കാരാണ് എന്ന് പറയുന്ന സാം നാളെ അമേരിക്കയുടെ അഭിവൃദ്ധിക്ക് കാരണം ട്രംപാണ് എന്ന് പറഞ്ഞാൽ വായനക്കാർ അത്ഭൂതപ്പെടരുത് . എല്ലാ പ്രസിഡന്റുമാരും ഇന്നത്തെ ദിവസത്തെ ആദരിച്ചപ്പോൾ ഡംഭൻ എവിടെയോ ഗുസ്തിപിടിക്കുന്നതിന് കമ്മന്റ് പറയാൻ പോയിരിക്കയാണ് . എന്ത് ചെയ്യാം യുദ്ധങ്ങളിൽ മരിക്കുന്നവർ ലൂസേഴ്‌സ് എന്ന് വിശ്വസിക്കുന്ന ഈ വിശ്വലൂസർ അമേരിക്കയുടെ ശാപമാണ് .അതിന് ഒത്താശപിടിക്കുന്നവരും . ഒരെഴുത്തുകാരന്റെ കടമ എന്ന് പറയുന്നത് മതരാഷ്ട്രീയചായ്‌വില്ലാതെ മനുഷ്യരെ സ്വതന്ത്ര ചിന്തകരാക്കി ഒന്നാക്കുക എന്നതാണ് . The exact quote by Jomo Kenyatta on the arrival of Christianity in Kenya: When the missionaries arrived, the Africans had the land and the missionaries had the Bible. They taught us how to pray with our eyes closed. When we opened them, they had the land and we had the Bible. പക്ഷെ എന്ത് ചെയ്യാം സാം ആ ക്രെഡിറ്റ് കറുത്ത വർഗ്ഗക്കാരന് കൊടുക്കില്ല സായിപ്പിനെ കൊടുക്കു പ്രശസ്ത "എഴുത്തുകാരന്‍ ആള്‍ഡസ് ഹക്‌സിലി. എന്നാണ് സാം എഴുതിയിരിക്കുന്നത്. Desmond Tutu വും ചീഫ് പൊന്റിയ്ക്കും (d .1769 ) അനോണിമസും ഒക്കെ ഇത് പറഞ്ഞിട്ടുണ്ട് . എന്തായാലും വൈറ്റ് സുപ്പെർമസ്സിറ്റും, അവരുടെ നേതാവായ ഡംഭനും പ്രൗഡ് ബോയിസും പിന്നെ കുറെ കൂതറ മലയാളികളും വിചാരിച്ചാൽ ഈ കുടിയേറ്റ രാജ്യത്തെ ഒരു വെളുത്ത രാജ്യം ആക്കാൻ കഴിയില്ല . ഭയരഹിതരായ അവർ കാട്ടിക്കൂട്ടുന്ന, സ്ത്രീകളുടെ അവകാശം നിഷേധിച്ചുകൊണ്ടുള്ള ഗർഭഛിദ്ര നിയമം , വോട്ടിങ് അവകാശ ങ്ങളെ വെട്ടിച്ചുരുക്കിയുള്ള നിയമം തുടങ്ങിയ വൃത്തികെട്ട നിയമങ്ങൾക്ക് സായിപ്പിന്റെ ഒപ്പം നില്ക്കാതെ ഒരു എഴുത്തുകാരന്റെ കടപ്പാട് എന്താണെന്ന് ശാരിക്ക് മനസിലാക്കി എഴുതുക . സായിപ്പ് കൊടുക്കേണ്ട ക്രെഡിറ്റ് കൊടുക്കുക അല്ലാതെ അവരിൽ നിന്ന് മോചനം നേടി അമേരിക്കയിൽ വന്നപ്പോൾ വീണ്ടും അവരുടെ അടിമയായി കിടക്കണം എന്ന് ചിന്തിക്കുന്ന നിങ്ങൾക്ക് സാരമായ എന്തോ കുഴപ്പമുണ്ട്.
JACOB 2021-09-11 23:27:22
Good article. Q: What was the biggest Engineering project in the history of the British empire? A: Indian Railways. They built 40K miles of rail. The Victoria Terminus and Dufferin Bridge over Ganges were built in 1887. VT became CST. It is now an UN World Heritage structure. I graduated in 1967 with a degree in Mech. Engineering. The technical books were written by British or American authors. Just Look at Governor General William Bentick. In 1835, he stopped Sati in Bengal, started a Medical college in Kolkata, Started English Education etc. Britain was instrumental in lessening the evil effects of Hindu Caste system and untouchability. Shashi Taroor does not take into account the effects of Industrial revolution which introduced mechanical energy for industrial production (steam engine), railroads, mass production and interchangeability. In Kerala, the first College, CMS College, was started by British Missionaries who were invited by Col. John Munroe, the British Diwan in Travencore.
abdul punnayurkulam 2021-09-12 01:26:55
Of Course, there are many advantages received India by Britain. But all the progress Britain made for their own convenient and profit. For example Railway system: They built railways, because they want to transport woods and commodities one place to other place in a cheapest way. They robbed India their maximum ability. They even thought about demolish Taj Mahal , and take to England, but shipping charge was high; that is why they gave up. They starved to death many Bengalis. Winston Churchill laughed at the victims. When they go they left us poor, and made conflict between India and Pakistan over Kashmir, etc.
Sudhir Panikkaveetil 2021-09-12 21:00:40
മലയാളികളെപ്പറ്റി നന്ദിയില്ലാത്തവർ, കുതികാൽ വെട്ടുന്നവർ എന്നൊക്കെ പറയാറുണ്ട്. സാം സാർ ഒരിക്കൽ നമ്മെ അടക്കിഭരിച്ചിരുന്ന ബ്രിട്ടന്റെ നന്മകൾ കാണുന്നു. അവരുടെ നല്ല പ്രവർത്തികൾ നന്ദിപൂർവം ഓർമ്മിക്കുന്നു. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക