നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടപെടണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തണമെന്നും തര്‍ക്കം തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാളം ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തര്‍ക്കം തുടര്‍ന്നാല്‍ അതിന്റെ ഗുണഫലം അനുഭവിക്കുന്നത് ഫാസിസ്റ്റ് ശക്തികളായിരിക്കുമെന്നും എന്നും ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് മുന്നില്‍ ന്യൂനപക്ഷങ്ങള്‍ ഇരയാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ വിഘടിപ്പിക്കുക എന്നതാണ് സവര്‍ണ്ണ ഫാസിസ്റ്റുകളുടെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാര്‍ക്കോട്ടിക് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നവര്‍ പോലീസിനെയാണ് അറിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും പ്രസ്താവനകളും പ്രകടനങ്ങളും നടക്കുന്നതിനിടെയാണ് യാക്കോബായ സഭയുടെ പ്രതികരണം.