Image

നാര്‍ക്കോട്ടിക് ജിഹാദ് വിഷയം ; സര്‍ക്കാര്‍ നോക്കുകുത്തിയെന്ന് വി.ഡി. സതീശന്‍

ജോബിന്‍സ് Published on 14 September, 2021
നാര്‍ക്കോട്ടിക് ജിഹാദ് വിഷയം ; സര്‍ക്കാര്‍ നോക്കുകുത്തിയെന്ന് വി.ഡി. സതീശന്‍
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ എത്രയും വേഗം സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാണെന്നും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേയ്ക്ക് പോകുന്നത് സര്‍ക്കാരിന് എങ്ങനെ നോക്കി നില്‍ക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു. 

വര്‍ഗീയത ഉണ്ടാക്കുന്നവരെ പിടിക്കാന്‍ നാട്ടില്‍ ആരുമില്ലേയെന്ന് ചോദിച്ച സതീശന്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി കാണുന്നില്ലേയെന്നും ആരാഞ്ഞു. ഇരു വിഭാഗത്തിലേയും നേതാക്കളെ ഒന്നിച്ചിരുത്തി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഇത്തരത്തിലുള്ള ഏത് നീക്കത്തിനും സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തെ കത്തിച്ച് ചാമ്പലാക്കാന്‍ പലരും കാത്തിരിപ്പുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തിലെ എന്‍എസ്എസ് പ്രതികരണത്തോട് ആരും എരിതീയില്‍ എണ്ണയൊഴിക്കരുതെന്നായിരുന്നു സതീശന്റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക