Image

മംഗളുരുവില്‍ ഒരാള്‍ക്ക് നിപയെന്ന് സംശയം

ജോബിന്‍സ് Published on 14 September, 2021
മംഗളുരുവില്‍ ഒരാള്‍ക്ക് നിപയെന്ന് സംശയം
കേരളത്തില്‍ കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മംഗളുരുവിലും നിപ സംശയം. നിപയെന്ന് സംശയം തോന്നിയ ലക്ഷണങ്ങള്‍ കാണിച്ചയാളുടെ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടേലേയ്ക്ക് അയച്ചു. 

മംഗളുരുവില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ആള്‍ക്കാണ് നിപ രോഗം സംശയിക്കുന്നത്. ഇയാള്‍ കേരളത്തില്‍ നിന്നെത്തിയ ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ഗോവയിലേയ്ക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നു. കര്‍ണ്ണാടക ആരോഗ്യ വകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കേരളത്തില്‍  12 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചത് ചെറിയ തോതില്‍ ആശങ്കയ്ക്കിട നല്‍കിയിരുന്നുവെങ്കിലും ഇദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന 140 പേരുടേയും സാംപിളുകള്‍ നെഗറ്റീവായിരുന്നു. ചിലര്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും നിപ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക