Image

ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയില്‍ ഭരിക്കില്ലെന്ന് വി.എന്‍ വാസവന്‍

ജോബിന്‍സ് Published on 14 September, 2021
ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയില്‍ ഭരിക്കില്ലെന്ന് വി.എന്‍ വാസവന്‍
ഇരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയില്‍ ഭരിക്കില്ലെന്നും എസ്ഡിപിഐയുടെ പിന്തുണയോടെ ഭരിക്കേണ്ടി വന്നാല്‍ ചെയര്‍മാന്‍ സ്ഥാനം
 രാജി വയ്ക്കുമെന്നും കോട്ടയം ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍. വാസവന്‍.

ഇതിന് മുന്‍പ് മൂന്നു തവണ എസ്ഡിപിഐ പിന്തുണയോടെ അധികാരം ലഭിച്ചപ്പോളും ഇവിടെ ചെയര്‍മാന്‍ രാജി വയ്ക്കുകയാണ് ഉണ്ടായതതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ ബന്ധമുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വാസവന്‍ പറഞ്ഞു. 

ഇരാറ്റുപേട്ട മുന്‍സിപാലിറ്റിയില്‍ 28 അംഗങ്ങളാണ് ഉള്ളത് ഇതില്‍ യുഡിഎഫിന് 14 ഉം എല്‍ഡിഎഫിന് ഒമ്പതും എസ്ഡിപിഐയ്ക്ക് അഞ്ചും അംഗങ്ങളുണ്ട്. മുസ്ലീംലീഗിനാണ് നിലവില്‍ ചെയര്‍മാന്‍ സ്ഥാനം. ലീഗിന്റെ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദറിനോട് ഒരു കോണ്‍ഗ്രസ് അംഗത്തിന് വിയോജിപ്പുണ്ടായിരുന്നു. 

ഈ അംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസം എസ്ഡിപിഐ പിന്തുണച്ചതോടെ പാസാവുകയായിരുന്നു. ഇതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായതും എല്‍ഡിഎഫ്-എസ്ഡിപിഐ ബന്ധം ആരോപണമുയര്‍ന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക