Image

മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി

Published on 14 September, 2021
 മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി


അങ്കവാ (ഇറാഖ്) : പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ 122-ാം പാത്രിയര്‍ക്കീസ് എര്‍ബിലിനടുത് അങ്കവാ പട്ടണത്തിലെ മാര്‍ യോഹന്നാന്‍ മാംദാന പള്ളിയില്‍ മാറന്‍ മാര്‍ ആവാ തൃതീയന്‍ അഭിഷിക്തനായി.

ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഈറ്റില്ലമായ ഇറാഖിലെ എര്‍ബില്‍ മഹാനഗരം ചരിത്രത്തില്‍ വീണ്ടും ഇടം പിടിച്ചു. പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആഗോള തലവനും അസീറിയന്‍ ജനതയുടെ ആത്മീക വക്താവുമായി പരിശുദ്ധ മാറന്‍ മാര്‍ ആവാ തൃതീയന്‍ നാമധേയത്തില്‍ അഭിഷിക്തനായത്.

ന്യൂസിലാന്‍ഡ് മെത്രാപോലിത്ത മാര്‍ മീലിസ് സയ്യ പട്ടാഭിഷേക ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു. ഇറാഖ് സമയം തിങ്കളാഴ്ച രാവിലെ 9ന് ( ഇന്ത്യന്‍ സമയം കാലത്ത് 11.30ന്) വൈദികരും ആത്മീയ പിതാക്ക·ാരും പ്രദക്ഷിണമായി ദൈവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ മധ്യത്തില്‍ പട്ടാഭിഷേക ശുശ്രൂഷയ്ക്ക് തുടക്കമായി. നിയുക്ത പാത്രിയര്‍ക്കീസ് മാറന്‍ മാര്‍ ആവാ തൃതീയന്‍ സത്യപ്രതിജ്ഞ ചൊല്ലി കയ്യൊപ്പിട്ട് പ്രധാന കാര്‍മികന്‍ മാര്‍ മീലിസ് സയ്യ മെത്രാപോലിത്ത സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രധാന കാര്‍മികന്‍ പാത്രിയര്‍ക്കീസ് സ്ഥാനാര്‍ഥിയുടെ ശിരസില്‍ ഇവന്‍ഗേലിയോണ്‍ (ബൈബിള്‍) പ്രാര്‍ഥന ശുശ്രൂഷകള്‍ ആരംഭിച്ചു.

സഹകാര്‍മ്മികരായ പതിമൂന്ന് ആത്മീക പിതാക്ക·ാര്‍ നിയുക്ത പാത്രയര്‍ക്കീസിന്റെ ശിരസില്‍ കൈവെച്ച് പ്രാര്‍ഥിച്ചു. പ്രധാന കാര്‍മ്മികന്‍ മാര്‍ മീലിസ് സയ്യ മെത്രാപ്പോലീത്ത പാതൃയര്‍ക്കീസിന്റെ അധികാര ചിഹ്നങ്ങളായ ശിരസില്‍ കിരീടവും ഇടതുകയ്യില്‍ ഹൂത്ത്‌റ (അംശവടി) വലതു കൈയില്‍ സ്ലീവായും വലതുകൈയില്‍ മുദ്ര മോതിരവും അണിയിക്കുകയും ചെയ്തു.


മെത്രാപ്പോലീത്തയും സഹകമികരായ എപ്പിസ്‌കോപ്പാമാരും സ്വന്തം അധികാര ചിഹ്നങ്ങങ്ങള്‍ മാറ്റി. പാതൃയര്‍ക്കീസ് സിംഹാസനത്തില്‍ ആരൂഢനായിരുന്ന പുതിയ പാത്രിയര്‍ക്കീസിനെ മൂന്ന് തവണ ആത്മീക പിതാക്ക·ാര്‍ ഉയര്‍ത്തുകയും ചെയ്തതോടെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ പൂര്‍ണമായി. തുടര്‍ന്ന് 122-ാം പാത്രിയര്‍ക്കീസ് മാറന്‍ മാര്‍ ആവാ തൃതീയനെ വിധേയത്വം പ്രഖ്യാപിച്ചും കൊണ്ട് മെത്രാപ്പോലീത്തയും എപ്പിസ്‌കോപ്പമാരും ആലിംഗനം ചെയ്ത് കൈമുത്തി. തുടര്‍ന്ന് പാത്രിയര്‍ക്കീസ് മാറന്‍ മാര്‍ ആവാ തൃതീയന്‍ പൊതു സമൂഹത്തോട് കൃതജ്ഞത രേഖപ്പെടുത്തകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.

'ഇന്ത്യന്‍ ജനതക്കും എല്ലാ മലയാളികള്‍ക്കും നമസ്‌കാരം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ' എന്ന് മലയാളത്തില്‍ അദ്ദേഹം പറഞ്ഞു. സമൂഹത്തെ ആശീര്‍വദിക്കുകയും ചെയ്തു.

പ്രഥമ വിശുദ്ധ കുര്‍ബാനയ്ക്ക് പാതൃയര്‍ക്കീസിന്റെ പ്രധാന കാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാന 3.40ന് സമാപിച്ചു. തുടര്‍ന്ന് വിശ്വാസ സമൂഹത്തെ ആശീര്‍വദിക്കുകയും ചെയ്തു. തുടര്‍ന്ന് വൈദീകരും ആത്മീയ പിതാക്ക·ാരും പ്രദക്ഷിണമായി മടങ്ങി. സ്ഥാനാരോഹണം ഭക്തി നിര്‍ഭരമായിരുന്നു. വര്‍ണശബളവും ആനന്ദകരവും ആക്കുന്നതില്‍ വിശ്വാസികളും പൊതുസമൂഹവും തങ്ങളുടെ പ്രാര്‍ഥനയും കൂട്ടായ്മയും മാതൃകയാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക