Image

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

ജോബിന്‍സ് Published on 19 September, 2021
ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം
കേരളം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തിലേയ്ക്ക്. 2022 ജനുവരിയോടെ ഈ ലക്ഷ്യം കൈവരിക്കാനുള്ള രീതിയിലാണ് കേരളം കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്. നിലവില്‍ ആദ്യ ഡോസ് 89 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് 36.67 ശതമാനം പേര്‍ക്കും നല്‍കി കഴിഞ്ഞു . ആദ്യ ഡോസ് പൂര്‍ത്തിയാക്കാന്‍ ഇനി 25 ദിവസം മാത്രം മതിയാകുമെന്നാണ് കണക്കുകൂട്ടല്‍. 

135 ദിവസങ്ങളാണ് രണ്ടാം ഡോസിനായി കണക്കാക്കുന്നത്. ഇങ്ങനെ തടസ്സമില്ലാകെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയാല്‍ ജനുവരി അവസാനത്തോടെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ണ്ണമാകും. 29 ലക്ഷത്തോളം പേര്‍ മാത്രമാണ് ഇനി ആദ്യ ഡോസ് സ്വീകരിക്കാനുള്ളത്. 

ആദ്യ ഡോസ് വാക്‌സിന്‍ ഇനി സ്വീകരിക്കാനുള്ളവര്‍ക്ക് അത് സ്വീകരിച്ച് കഴിഞ്ഞ് 84 ദിവസങ്ങള്‍ കൂടി കഴിഞ്ഞാലെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ കഴിയൂ. ഈ സമയപരിധി കൂടി പരിഗണിച്ചാണ് ജനുവരി കണക്കാക്കിയിരിക്കുന്നത്. വാക്‌സിന്‍ ലഭിക്കാന്‍ താമസം വന്നാല്‍ സമയം ഒരു പക്ഷെ നീണ്ടേക്കാം . എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട ഡോസുകള്‍ കൃത്യമായി ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക