Image

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

ജോബിന്‍സ് Published on 19 September, 2021
അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ വിമതനീക്കം ശക്തം. താന്‍ അപമാനിതനായാണ് പടിയിങ്ങുന്നതെന്ന് സോണിയാ ഗാന്ധിയോട് പറഞ്ഞിരുന്നതായി അമരീന്ദര്‍സിംഗ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നലെയാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ അടക്കം ദേശീയ തലത്തില്‍ നിന്നുള്ള പലരും അമരീന്ദറിനോട് ഫോണില്‍ സംസാരിക്കുകയും പിന്തുണയറിക്കുകയും ചെയ്തത്. 

നവജ്യോത് സിങ് സിദ്ദു ഒരുക്കിയ കെണിയില്‍ നേതൃത്വം വീഴുകയായിരുന്നുവെന്നും പഞ്ചാബിലെ കോണ്‍ഗ്രസിനെ ഇത്രനാള്‍ നയിച്ച അമരീന്ദറിനോട് പാര്‍ട്ടി നേതൃത്വം കാണിച്ചത് ശരിയായില്ലെന്നുമാണ് വിമത നേതാക്കളുടെ അഭിപ്രായം. മുന്നോട്ടുള്ള നീക്കങ്ങളെന്താണെന്ന് അമരീന്ദര്‍ പ്രഖ്യാപിച്ചിട്ടില്ല. 

ഇന്നു വെളുപ്പിനെ ഒന്നരവരെ രാഹുല്‍ഗാന്ധിയുടെ വസതിയില്‍ യോഗം നടന്നിരുന്നു. ഇന്ന് 11  മണിക്ക് നിയമസഭാ കക്ഷിയോഗവും ചേരുന്നുണ്ട് . അമരീന്ദറിനോട് പാര്‍ട്ടി വിടരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി വിടാന്‍ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ തടയണമെന്നത് സംബന്ധിച്ചും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

ഇതിനായി നിയമവിദഗ്ദരുടെ ഒരു സമിതിയ്ക്ക് രാഹുല്‍ ഗാന്ധി രൂപം നല്‍കി. ഇതിനിടെ അമരീന്ദര്‍ സിങുമായി ബിജെപി നേതാക്കള്‍ രഹസ്യമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക