news-updates

മ​ത​സൗ​ഹാ​ര്‍​ദ​വും സ​മു​ദാ​യ സ​ഹോ​ദ​ര്യ​വും സം​ര​ക്ഷി​ക്ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

Published

on

കൊ​ച്ചി: വി​വി​ധ മ​ത​വി​ശ്വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള സ​ഹോ​ദ​ര്യം മു​റു​കെ പി​ടി​ക്ക​ണ​മെ​ന്നു സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പും കെ​സി​ബി​സി​യു​ടെ​യും കേ​ര​ള ഇ​ന്‍റ​ര്‍​ച​ര്‍​ച്ച് കൗ​ണ്‍​സി​ലി​ന്‍റെ​യും അ​ധ്യ​ക്ഷ​നു​മാ​യ ക​ര്‍​ദി​നാ​ള്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. മ​ത​സൗ​ഹാ​ര്‍​ദ​ത്തി​നും സ​മു​ദാ​യ സാ​ഹോ​ദ​ര്യ​ത്തി​നും ഹാ​നി​ക​ര​മാ​കു​ന്ന ച​ര്‍​ച്ച​ക​ളും വി​വാ​ദ​ങ്ങ​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​സ​മൂ​ഹ​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ളും സ​മു​ദാ​യ​ങ്ങ​ളും സാ​ഹോ​ദ​ര്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന​താ​ണ​ല്ലോ കേ​ര​ളീ​യ​രാ​യ ന​മ്മു​ടെ പാ​ര​മ്പ​ര്യം. അ​തി​നു ഒ​രു വി​ധ​ത്തി​ലും കോ​ട്ടം ത​ട്ടാ​ന്‍ നാം ​അ​നു​വ​ദി​ക്ക​രു​ത്. മ​ത​വി​കാ​ര​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തു​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍​പോ​ലും അ​തീ​വ വി​വേ​ക​ത്തോ​ടും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടും കൂ​ടി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി പ​രി​ഹാ​രം ക​ണ്ടെ​ത്തി സാ​ഹോ​ദ​ര്യ​ത്തി​ല്‍ മു​ന്നോ​ട്ടു​പോ​കാ​ന്‍ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണം.

സ​മൂ​ഹ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​വ​യു​ടെ യ​ഥാ​ര്‍​ഥ ല​ക്ഷ്യ​ത്തി​ല്‍​നി​ന്നു മാ​റ്റി​നി​ര്‍​ത്തി വ്യാ​ഖ്യാ​നി​ക്കു​ന്ന​തു തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍​ക്കും ഭി​ന്ന​ത​ക​ള്‍​ക്കും വ​ഴി​തെ​ളി​ക്കും. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രെ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ഇ​പ്പോ​ഴു​ണ്ടാ​യ ക​ലു​ഷി​ത സാ​ഹ​ച​ര്യ​ത്തി​ല്‍​നി​ന്നു സ​മാ​ധാ​ന​പ​ര​മാ​യ സൗ​ഹൃ​ദ​ത്തി​ലേ​യ്ക്കും ഏ​വ​രും തി​രി​കെ വ​രി​ക​യെ​ന്ന​താ​ണു സു​പ്ര​ധാ​നം.

ക്രൈ​സ്ത​വ സ​ഭ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളാ​ണ്. എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ളെ​യും ഒ​രു​പോ​ലെ ബ​ഹു​മാ​നി​ക്കു​ക​യും എ​ല്ലാ​വ​രോ​ടും സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന​താ​ണു സ​ഭ​യു​ടെ എ​ന്നു​മു​ള്ള കാ​ഴ്ച​പ്പാ​ട്.

സ​മൂ​ഹ​ത്തി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ന്ന ഒ​രു സാ​ഹ​ച​ര്യ​വും സൃ​ഷ്ടി​ക്കാ​ന്‍ ക്രൈ​സ്ത​വ സ​ഭ​ക​ളോ സ​ഭാ ശു​ശ്രൂ​ഷ​ക​രോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സ​ഭ​യു​ടെ ഈ ​കാ​ഴ്ച​പ്പാ​ടി​ല്‍ നി​ന്ന് ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും വ്യ​തി​ച​ലി​ക്കാ​തി​രി​ക്കാ​ന്‍ സ​ഭാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം.

ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ വി​വാ​ദ​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ചു പ​ര​സ്പ​ര​സ്നേ​ഹ​ത്തി​ലും സാ​ഹോ​ദ​ര്യ​ത്തി​ലും മു​ന്നേ​റാ​ന്‍ ന​മു​ക്കു പ​രി​ശ്ര​മി​ക്കാം. ഇ​തി​നാ​യി മ​താ​ചാ​ര്യ​ന്മാ​രും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും സ​മു​ദാ​യ ശ്രേ​ഷ്ഠ​രും ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളോ​ടേ ഏ​വ​രും സ​ര്‍​വാ​ത്മ​നാ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി ഓ​ര്‍​മി​പ്പി​ച്ചു. (deepika)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം

അനുപമയുടെ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്ന പോലീസിന്റെയും ശിശുക്ഷേമ സമതിയുടേയും വാദം തെറ്റ്

കണ്ണൂരില്‍ വാഹനാപകടം ; ആകാശ് തില്ലങ്കേരിക്ക് പരിക്ക്

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ

കോണ്‍ഗ്രസിന് തിരിച്ചടി ; അമരീന്ദര്‍ - ബിജെപി സഖ്യം ഉടന്‍

ക്ഷമ പരീക്ഷിക്കരുത് ; പാകിസ്ഥാന് ഇന്ത്യന്‍ സൈനീക മേധാവിയുടെ മുന്നറിയിപ്പ്

ഇന്ധനവില ഉയര്‍ന്നതില്‍ പ്രതിഷേധം ; ജനങ്ങള്‍ക്ക് സഹായം നല്‍കി ഫ്രാന്‍സ് സര്‍ക്കാര്‍

മുല്ലപ്പെരിയാറിന് പ്രശ്‌നങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷം:എസ്എഫ്‌ഐയുടെ വാദം പൊളിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

SFI ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആള്‍ക്കൂട്ടം മാത്രമായി മാറി; AIYF പ്രമേയത്തില്‍ വിമര്‍ശനം

ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടു

കെഎസ്ആര്‍ടിസിക്ക് 5.33 ലക്ഷം നഷ്ടമുണ്ടാക്കി; ബസ് വെള്ളക്കെട്ടിലിറക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ശനിയാഴ്ച(ജോബിന്‍സ്)

സീറോ മലബാര്‍ സഭാ ഭൂമിയിടപാട് ; ഇഡി അന്വേഷണം തുടങ്ങി

പോര് മുറുകുന്നു ; കുളത്തുങ്കനെതിരെ ഗുരുതര ആരോപണവുമായി പിസിയുടെ മകന്‍

പാര്‍ട്ടി അനുപമയ്‌ക്കൊപ്പമെന്നും നിയമസഹായം നല്‍കുമെന്നും എ. വിജയരാഘവന്‍

നൊന്തുപെറ്റ പൊന്നോമനയെ തിരികെ വേണം ; അനുപമ നിരാഹാരം ആരംഭിച്ചു

പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

ജനത്തെ പിഴിഞ്ഞ് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് ; പ്രതിഷേധമോ സമരങ്ങളോ ഇല്ലാതെ പ്രതിപക്ഷം

ഉത്തരാഖണ്ഡില്‍ 11 പര്‍വ്വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പൊതുമരാമത്തിന് അപേക്ഷ നല്‍കല്‍ ; ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിജിപി

അനന്യക്ക് കുരുക്ക് മുറുകുന്നു ; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

വൈറല്‍ ഡാന്‍സിനെ പ്രശംസിച്ച് യുഎന്‍ പ്രതിനിധി; ഡാന്‍സ് ജിഹാദെന്ന് വിശേഷിപ്പിച്ചവര്‍ക്ക് വിമര്‍ശനം

പിണറായി പൂതപ്പാട്ടിലെ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും ഉയരണം - ബി.ജെ.പി

ജോലി വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചു; പ്രതിഷേധക്കുറിപ്പുമായി അനില്‍ പനച്ചൂരാന്റെ ഭാര്യ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കൊക്കയാര്‍ ദുരന്തം ; ആന്‍സിയുടെ മൃതദേഹം ലഭിച്ചത് കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന്

കെപിസിസി പട്ടിക ; കയ്യടിച്ച് തിരുവഞ്ചൂര്‍ ; അതൃപ്തി പരസ്യമാക്കി മുരളീധരന്‍

പലരുടേയും ഉറക്കം നഷ്ടപ്പെടുന്നു ; മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ

വാക്‌സിന്‍ മുന്നേറ്റം ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനമെന്ന് നരേന്ദ്രമോദി

View More